കടയ്ക്കല്‍: ചിതറ ഐരക്കുഴി വിഷ്ണുഭവനില്‍ വിജയകുമാറിനെ മാര്‍ക്സിസ്റ്റ് ഗുണ്ടകള്‍ മൃഗീയമായി വെട്ടിപരുക്കേല്‍പ്പിച്ചു.
ഐരക്കുഴി ജംഗ്ഷനില്‍ നിന്ന് സന്ധ്യയ്ക്ക് വീട്ടിലേക്ക് മടങ്ങവേ പതിയിരുന്ന് അക്രമിക്കുകയായിരുന്നു.
കഴുത്തിലും കാലിലും വെട്ടേറ്റെങ്കിലും വിജയകുമാര്‍ തൊട്ടടുത്ത വീട്ടില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ചു. അല്പംപോലും ദയ കാട്ടാത്ത ഗുണ്ടാസംഘം പിന്നാലെ ഓടിയെത്തി വാതില്‍ ചവിട്ടിത്തുറന്ന് കൊലവിളിനടത്തിക്കൊണ്ടാണ് വിജയകുമാറിനെ തലങ്ങും വിലങ്ങും വെട്ടിയത്.
വിട്ടിലുണ്ടായിരുന്ന സ്ത്രീ നിലവിളിച്ചെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. അക്രമികള്‍ മുന്‍നിശ്ചയപ്രകാരം സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം ആള്ട്ടോകാറിലും ബൈക്കുകളിലുമായി എത്തിയായിരുന്നു അക്രമണം നടത്തിയത്.
ബ്രാഞ്ച് സെക്രട്ടറി നളന്റെ നേതൃത്വത്തിലാണ് മാര്‍ക്സിസ്റ്റ് ഗുണ്ടകള്‍ എത്തിയത്. ബിനോയി, ബിജോയി, കൃഷ്ണേന്ദു എന്നിവരും കണ്ടാലറിയാവുന്ന പത്തോളം പേരും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടകളെന്നറിയപ്പെടുന്ന കേന്ദ്രങ്ങളില്‍ നിന്നും ധാരാളംപേര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നതിന്റെ അമര്‍ഷമാണ് ഈ ആക്രമണത്തിന്റെ പിന്നിലെന്ന് വ്യക്തമാണ്.
വര്‍ഷങ്ങളായി കൊലപാതകങ്ങളിലൂടെ പ്രതികളെ ഇല്ലാതാക്കുന്ന നയമാണ് കടയ്ക്കലും പരിസരങ്ങളിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. അതിന്റെ തുടര്‍ച്ചയായിട്ടാണ് വിജയകുമാറിന് നേരെയുള്ള അക്രമണം. കൊലപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം.
വിജയകുമാര്‍ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: