ശബരിമല: അരവണ നിര്‍മാണം ഇന്നലെ പുലര്‍ച്ചെ 1.30 ന് പുനരാരംഭിച്ചെന്നു ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ വി.എസ്. ജയകുമാര്‍ പറഞ്ഞു.
ഇനിയുള്ള ദിവസങ്ങളില്‍ നിര്‍മാണം മുടങ്ങാതെ ചേരുവകകള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചേരുവകകളിലൊന്നായ കല്‍ക്കണ്ടത്തിന്റെ വിതരണ കരാര്‍ കുമളിയിലെ ഹൈറേഞ്ച് മാര്‍ക്കറ്റിംഗ് സൊസൈറ്റിക്കാണ് നല്‍കിയിരുന്നത്.
ഭക്ഷ്യ സുരക്ഷാ ഗുണനിലവാരമനുസരിച്ചുള്ള കല്‍ക്കണ്ടം ഇവര്‍ വിതരണം ചെയ്യാതിരുന്നതിനെ തുടര്‍ന്ന് ശബരിമല സ്റ്റോറിലെ കല്‍ക്കണ്ടം സ്റ്റോക്ക് തീര്‍ന്നു. ഇത് മൂലം അരവണ നിര്‍മാണം നിര്‍ത്തി വയ്ക്കേണ്ടി വരികയായിരുന്നു. തുടര്‍ന്ന് ഗുണമേന്മയുള്ള കല്‍ക്കണ്ടം പ്രാദേശിക വിപണിയില്‍ നിന്നും ദേവസ്വം ബോര്‍ഡ് നേരിട്ട് ശേഖരിച്ചാണ് അരവണ നിര്‍മാണം പുനരാരംഭിച്ചത്.
ശബരിമലയില്‍ തെര്‍മിക് ഫ്ളൂയിഡ്, ഇലക്ട്രിക്, ഗ്യാസ് എന്നീ മൂന്ന് വ്യത്യസ്ഥ രീതിയിലുള്ള ഇന്ധനം ഉപയോഗിക്കുന്ന മൂന്ന് പ്ലാന്റുകളിലാണ് ഉണ്ണിയപ്പ നിര്‍മ്മാണം നടക്കുന്നത്.
ഇതില്‍ ആകെ ഉത്പാദനത്തിന്റെ 60 ശതമാനവും തെര്‍മിക് ഫ്്ളൂയിഡ് ഇന്ധന പ്ലാന്റിലാണ് നിര്‍മിക്കുന്നത്. ഇതിനു പുറമേ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാരകളും, ആവശ്യമായി വരുന്ന പക്ഷം പ്രവര്‍ത്തിപ്പിക്കുന്നതിന് ഗ്യാസ് കൊണ്ട് പ്രവര്‍ത്തിക്കുന്ന പ്ലാന്റുമുണ്ട്. നിലവിലെ പ്രതിദിന ഉത്പാദന ശേഷി 1.25 ലക്ഷം കവര്‍ അപ്പമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: