കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി തിരുവിതാംകൂര്ദേവസ്വംബോര്ഡും ധനലക്ഷ്മി ബാങ്കും സംയുക്തമായി ഹെല്പ് ഡെസ്ക് തുറന്നു.
വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനല്‍ അറൈവല്‍ ഭാഗത്താണ് ഹെല്പ് ഡെസ്ക്പ്രവര്ത്തിക്കുന്നത്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന് നായര്‍ ഹെല്‍പ്ഡെസ്ക് ഉദ്ഘാടനം ചെയ്തു. ധനലക്ഷ്മി ബാങ്ക് മാനേജിങ് ഡയറക്ടര്‍ ജയകുമാര്പി.ജി, സിയാല്ഡിജിഎംമാരായകെ.പി.തങ്കച്ചന്,ഗോപാല്‍കൃഷ്ണ,ലെനിസെബാസ്റ്റ്യന് തുടങ്ങിയവര്‍ പങ്കെടുത്തു.
വിമാനത്തിലെത്തുന്ന ശബരിമല തീര്ത്ഥാടകരുടെഎണ്ണം വന്‍തോതില്‍ ഉയരുകയാണെന്ന് എം.പി.ഗോവിന്ദന് നായര്‍ പറഞ്ഞു. സിംഗപ്പൂര്‍, മലേഷ്യതുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ഭക്തര്‍ ശബരിമലസന്ദര്ശിക്കുന്നുണ്ട്.
വിമാനയാത്രക്കാര്ക്കായ ഭക്തര്‍ക്ക് വേണ്ടസൗകര്യങ്ങളൊരുക്കാനും വിവരങ്ങള്‍ നല്‍കാനുമാണ് സിയാലിന്റെ സഹകരണത്തോടെ ഹെല്‍പ്ഡെസ്ക് തുടങ്ങിയിട്ടുള്ളത്. ശബരിമലയിലെ വിവിധ പ്രസാദങ്ങള്ക്കുള്ള കൂപ്പണുകളുംഹെല്പ് ഡെസ്കില്‍ ലഭ്യമാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.രാവിലെ ഒമ്പതുമണി മുതല്‍ രാത്രി പത്തുമണി വരെ അറൈവല്‍ ഡെസ്ക് പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: