ഇടുക്കി: ശബരിമല തീര്‍ത്ഥാടകര്‍ക്കായി കേരള പോലീസ് ഒരുക്കിയിരിക്കുന്ന വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിച്ച് മലചവിട്ടിയത് 2.5 ലക്ഷം തീര്‍ത്ഥാടകര്‍. മണ്ഡലകാലം ആരംഭിച്ച് പത്ത് ദിവസം തികയുമ്പോള്‍ തന്നെ ഇത്രയധികം തീര്‍ത്ഥാടകര്‍ കേരള പോലീസിന്റെ ഈ സൗകര്യം പ്രയോജനപ്പെടുത്തി. ഒക്ടോബര്‍ 17നാണ് ഈ വര്‍ഷത്തെ വെര്‍ച്വല്‍ ക്യൂ സംവിധാനം ആരംഭിച്ചത്. 2015 ജനുവരി 18 വരെ 11 ലക്ഷം പേരാണ് അപേക്ഷിച്ചിരിക്കുന്നത്.
2010-11 കാലഘട്ടത്തിലാണ് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തിയത്.
എട്ട് ലക്ഷം പേര് ഇതേവര്‍ഷം പുതിയ സംവിധാനം പ്രയോജനപ്പെടുത്തി. തൊട്ടടുത്ത വര്‍ഷം 15 ലക്ഷം പേരും 2013ല്‍ 16 ലക്ഷം പേരും വെര്‍ച്വല്‍ ക്യൂവിലൂടെ അയ്യനെ കണ്ട് മടങ്ങി.
2014ല്‍ 20 ലക്ഷത്തോളം പേര് വെര്‍ച്വല്‍ ക്യൂവിലൂടെ ദര്‍ശനം നടത്തുമെന്നാണ് കേരള പോലീസിന്റെ പ്രതീക്ഷ.
ആന്ധ്രാപ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് കൂടുതലായി ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നത്. രണ്ടാം സ്ഥാനം തമിഴ്നാടിനും മൂന്നാം സ്ഥാനം കേരളത്തിനുമാണ്. നാലാമതായി കര്‍ണാടകയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: