തൊടുപുഴ : ആയിരത്തിമുന്നൂറ് ഗ്രാം കഞ്ചാവുമായി കോട്ടയം കെ.എസ്. ആര്‍. ടി. സി. ബസ്സ്റ്റാന്‍ഡിന് മുന്‍വശം വെച്ച് പിടിയിലായ കുറിച്ചി സജിവോത്തമപുരം കോളനിയില്‍ അമ്പലശ്ശേരി വീട്ടില്‍ ഓമനക്കുട്ടനെ (36) നാലുവര്‍ഷം കഠിനതടവിനും അന്‍പതിനായിരം രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവിനും ശിക്ഷിച്ചു.
കേസിലെ രണ്ടാം പ്രതി സചിവോത്തമപുരം തുണ്ടിയില്‍ വീട്ടില്‍ എബ്രഹാം മകന്‍ റെജി എന്ന വര്‍ഗ്ഗീസിന് (53) ആറുമാസം തടവും പതിനായിരം രൂപ പിഴയും തൊടുപുഴ എന്‍. ഡി. പി. എസ്. സ്‌പെഷ്യല്‍ കോടതി ജഡ്ജി പി.കെ അരവിന്ദ് ബാബു ശിക്ഷിച്ചു. കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന് സമീപമുള്ള പി. ഡബ്ല്യു. ഡി. എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ആഫീസിന് മുന്‍വശം 2012 സെപ്തംബര്‍ മാസം പതിനേഴാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
കോട്ടയം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജന്‍ ബാബുവും പാര്‍ട്ടിയും രാത്രി ഒമ്പത് മണി സമയം വാഹന പരിശോധന നടത്തിവരവെ അതുവഴി വന്ന മഹീന്ദ്ര ആല്‍ഫാ പെട്ടി ഓട്ടോറിക്ഷയില്‍ മടിയില്‍ മൂന്നു വയസ്സുള്ള ഒരു കുട്ടിയുമായി യാത്രചെയ്യുകയായിരുന്നു റെജി. ഡ്രൈവറായി വാഹനം ഓടിച്ചിരുന്ന ഓമനക്കുട്ടന്റെ മടിയില്‍ സൂക്ഷിച്ചിരുന്ന പായ്‌ക്കറ്റിലും വര്‍ഗ്ഗീസിന്റ പോക്കറ്റില്‍ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്. കോട്ടയം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജന്‍ ബാബു അന്വേഷണം നടത്തി ചാര്‍ജു ചെയ്ത കേസില്‍ പത്ത് സാക്ഷികളും പതിനഞ്ച് രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. ്ര്രേപാസിക്ക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്ക്യൂട്ടര്‍ പി. എച്ച്. ഹനീഫാ റാവുത്തര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: