തൃശൂര്‍: യുഡിഎഫ് ധാരണ അട്ടിമറിച്ച് ലീഗ്. പ്രതികരിക്കാന്‍ കഴിയാതെ കോണ്‍ഗ്രസ് നേതൃത്വവും മേയറും. കോര്പ്പറേഷന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനത്താണ് യുഡിഎഫ് ധാരണ അട്ടിണറിച്ച് ലീഗ് നേതാവ് ഡോ.എം.ഉസ്മാന് തല്‍സ്ഥാനത്ത് തുടരുന്നത്.
മുന്നണി ധാരണയനുസരിച്ച് രണ്ടര വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ ഡോ.ഉസ്മാന് രാജിവെക്കണമെന്ന് ഡി.സി.സി. പ്രസിഡണ്ട് ഒ.അബ്ദുറഹിമാന്‍കുട്ടിയും മുന്മേയര് ഐ.പി.പോളും ഇപ്പോഴത്തെ മേയര്‍ രാജന് പല്ലനും രേഖാമൂലം ആവശ്യം ഉന്നയിച്ച് പരസ്യപ്രസ്താവനകളും ഇറക്കിയതാണ്. പക്ഷേ ആ പദവിയില്‍ നാലുവര്‍ഷം പിന്നിട്ടിട്ടും രാജിവെച്ചൊഴിയാന്‍ ഡോ.ഉസ്മാന് തയ്യാറായിട്ടില്ല.
രണ്ടു വര്‍ഷത്തെ കാലാവധി നിശ്ചയിച്ച് ധാരണയുണ്ടെന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍, ധാരണയില്ലെന്നാണ് ഡോ.ഉസ്മാന്റേയും മുസ്ലീംലീഗിന്റേയും നിലപാട്. പാര്‍ട്ടി തന്നോട് രാജിവെക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നാണ് ഊസ്മാന്റെ നിലപാട്.യു.ഡി.എഫില്‍43 പേരുംകോണ്ഗ്രസ്സുകാരാണ്. ലീഗിനും കേരള കോണ്‍ഗ്രസ്സിനും ഒന്ന് വീതവും ജനതാദളിന് രണ്ടുപേരുമാണ് ഉള്ളത്. ഇത്രയും മൃഗീയഭൂരിപക്ഷമുണ്ടായിട്ടും തീരുമാനം നടപ്പാക്കാനാകുന്നില്ലെന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതിസന്ധി.കേരള കോണ്ഗ്രസ്സു (എം) കാരനായിരുന്ന ജോണ്‍ കാഞ്ഞിരത്തിങ്കലിനെ കാലാവധി തീരുന്നതിന് മുമ്പേ യു.ഡി.എഫ്. ധാരണയ്ക്ക് വിരുദ്ധമായി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനത്തുനിന്നും കോണ്‍ഗ്രസ് അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു.
മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനത്തു നിന്നും രാജിവെക്കാന്‍ വിസമ്മതിച്ചിരുന്ന ജനതാദളിലെ എം.എല്‍.റോസിയെ പുറത്താക്കല്‍ ഭീഷണിയിലായിരുന്നു രാജിവെപ്പിച്ചത്. പുറത്താക്കല്‍ ഭീഷണി ഡോ.ഉസ്മാനെതിരേയും കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നുവെങ്കിലും ഡോ.ഉസ്മാനും മുസ്ലീംലീഗും ഭീഷണിക്ക് വഴങ്ങിയില്ല.ഡോ.ഉസ്മാനെ പുറത്താക്കാനുള്ള ഭൂരിപക്ഷം കമ്മിറ്റിയില്‍ കോണ്‍ഗ്രസ്സിനില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: