ശബരിമല: അരവണനിര്മാണത്തിനായുള്ള കല്ക്കണ്ടത്തിന്റെയും ഉണക്കമുന്തിരിയുടെയും കരാര്‍ ദേവസ്വം ബോര്‍ഡ് മാറ്റിനല്‍കി. കല്‍ക്കണ്ടം വിതരണം ചെയ്യുന്നതിനുള്ള കരാര്‍ ദേവസ്വം ബോര്‍ഡ് റെയ്ഡ്കോയേയും ഉണക്കമുന്തിരി വിതരണം സംസ്ഥാന മാര്‍ക്കറ്റ് ഫെഡിനേയുമാണ് ഏല്‍പ്പിച്ചത്. ഹൈറേഞ്ച് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നാണ് കരാര്‍ മാറ്റിയത്.
അരവണയുടെ നിര്‍മാണത്തിന്റെ പ്രതിസന്ധി ഇതോടെ താല്‍ക്കാലികമായി മാറുമെന്ന് കരുതുന്നു.നിര്‍ത്തിയ അരവണനിര്‍മാണം ഇന്ന് പുനരാരംഭിച്ചേക്കും. അരവണനിര്മാണത്തിനായി ഹൈറേഞ്ച് കോ ഓപ്പറേറ്റീവ് സൊസൈറ്റി കഴിഞ്ഞദിവസംവരെ എത്തിച്ച കല്‍ക്കണ്ടം നിലവാരമില്ലാത്തതാണെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിനെതുടര്‍ന്നാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ അരവണ നിര്‍മാണം നിര്‍ത്തിവെച്ചത്.
മോശം ഉണക്കമുന്തിരിമൂലം ഒരാഴ്ചമുമ്പും അരവണ നിര്‍മാണം നിര്‍ത്തിവച്ചിരുന്നു.എഴുപതിനായിരം കിലോ വീതം അടിയന്തരമായി സന്നിധാനത്തെത്തിക്കാനാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.ഈ കരാറുകള്‍ കടലാസ് സംഘങ്ങളെ ഏല്പ്പിച്ചിച്ചതായി ആരോപണമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: