ശബരിമല: സന്നിധാനത്ത് ഉണ്ണിയപ്പം നിര്‍മാണത്തില്‍ കരാറുകാരന് വീഴ്ച വരുത്തി ദേവസ്വത്തിന് നഷ്ടമുണ്ടാക്കിയാല്‍ കരാറുകാരനില്‍ നിന്നും തുക ഈടാക്കുന്നതിന് കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ വി. എസ്. ജയകുമാര്‍ പറഞ്ഞു.
ഗ്യാസ് കാരയിലെ കരാറുകാരന് വ്യവസ്ഥകള്‍ ലംഘിച്ചതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. കരാര്‍ ലംഘനത്തിന് നടപടി നടന്ന് വരുകയാണ്.ദേവസ്വത്തിന് നഷ്ടംവരുത്തിയിട്ടുള്ള പക്ഷം കരാര്‍ അനുസരിച്ച് നഷ്ട തുക ഈടാക്കും.
ശബരിമലയില്‍ തെര്‍മിക് ഫഌയിഡ്, ഇലക്ട്രിക്, ഗ്യാസ് എന്നീ മൂന്ന് രീതിയിലുള്ള ഇന്ധനം ഉപയോഗിക്കുന്ന പ്ലാന്റുകളിലാണ് ഉണ്ണിയപ്പ നിര്‍മ്മാണം നടക്കുന്നത്. മൂന്ന് കരാറുകാരെ ഇതിലേക്ക് ഏര്‍പ്പെടുത്തിയിരുന്നു.
നിര്‍ദിഷ്ട രീതിയിലും പാകത്തിലും അപ്പം നിര്‍മിച്ച് ഏഴ് എണ്ണം വീതം ബട്ടര്‍ പേപ്പര്‍ കവറുകളില്‍ നിറച്ച് ഒരു കൂട്ടില്‍ 846 എണ്ണത്തില്‍ കുറയാതെ ഏല്പ്പിക്കുന്നതിലേക്കാണ് കരാര്‍ നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: