ശബരിമല: മല കയറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് അയ്യപ്പന്‍മാരെ ബോധവത്കരിക്കുന്നതിന് പമ്പ മുതല്‍ അപ്പാച്ചിമേട് വരെ ആരോഗ്യ വകുപ്പ് സ്ഥാപിച്ചിരിക്കുന്ന ബോധവത്കരണ ബാനറുകള്‍ ശ്രദ്ധേയമാകുന്നു.
സാവധാനം മലകയറുക, ഇടയ്‌ക്കിടെ വിശ്രമിക്കുക, ചികിത്സാ സംബന്ധിയായ വിവരങ്ങള്‍ കൂടെകരുതുക, കഴിച്ച്‌കൊണ്ടിരിക്കുന്ന മരുന്നുകള്‍ കൂടെകരുതുക, മലകയറുമ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യ കേന്ദ്രത്തിലെ ഡോക്റ്ററെ സമീപിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് തുണിയില്‍ തയ്യാറാക്കിയിട്ടുള്ള ബാനറുകളില്‍ഉള്ളത്.
മലയാളം, തമിഴ് ഭാഷകളിലാണ് ബാനറുകള്‍. മലകയറുമ്പോഴുള്ള ആയാസം മൂലം ഹൃദയാഘാതവും മരണവും ഉണ്ടാകുന്നത് തടയുകയാണ് ബോധവത്കരണത്തിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: