ശബരിമലയില്‍ തന്ത്രി കണ്ഠര് രാജീവരരുടേയും മേല്‍ശാന്തി ഇ.എന്‍.കൃഷ്ണദാസ് നമ്പൂതിരി യുടേയും കാര്‍മികത്വത്തില്‍ നടന്ന കളഭാഭിഷേകം എഴുന്നെള്ളത്ത്
ശബരിമല: ശബരിഗിരീശന്റെ സന്നിധിയിലെ പ്രധാന വഴിപാടുകളിലൊന്നായ പുഷ്പാഭിഷേകം മുഴുവന്‍ തുകയുമടച്ച് ഇനി മുന്‍കൂട്ടി ബുക്കുചെയ്യാം. മുമ്പ് പുഷ്പാഭിഷേകം ഓണ്‍ലൈനായി ബുക്കുചെയ്യുന്നതിന് 2000രൂപയാണ് അടയ്ക്കേണ്ടിയിരുന്നത്. ഇത്തരത്തില്‍ പണമടച്ചവര്‍ സന്നിധാനത്ത് വഴിപാടു നടത്താനായി എത്തുമ്പോഴാണ് വഴിപാടിന്റെ ബാക്കിതുകയായ 6500രൂപ കൂടി നല്കണമെന്നറിയുന്നത്.
ഇത് പലപ്പോഴും ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥരുമായി തര്‍ക്കത്തിന് ഇടവരുത്തിയിരുന്നു. പലപ്പോഴും ഓണ്‍ലൈനായി അടച്ച തുക മടക്കി വാങ്ങുന്നതിനും നടപടി ക്രമങ്ങള്‍ ഏറെയാണ്. ഇത് ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയതോടെയാണ് ദേവസ്വംബോര്‍ഡ് പുഷ്പാഭിഷേകത്തിന് മുഴുവന്‍ തുകയുമായ 8500രൂപ അടച്ച് ബുക്കിംഗിന് വഴിയൊരുക്കിയത്.
നടതുറന്നിരിക്കുന്ന ദിവസങ്ങളില്‍ എല്ലാദിവസവും വൈകിട്ട് ദീപാരാധനയ്ക്ക് ശേഷമാണ് പുഷ്പാഭിഷേകം ആരംഭിക്കുന്നത്. അത്താഴപൂജയ്ക്ക് മുന്‍പുവരെ പുഷ്പാഭിഷേകം നടത്തുന്നതിന് ഭക്തര്‍ക്ക് അവസരമുണ്ട്. ഉദ്ദിഷ്ടകാര്യ സിദ്ധിക്കും, സര്‍വ്വ ഐശ്വര്യത്തിനും വേണ്ടിയാണ് ഭക്തര്‍ ശബരീശ സന്നിധിയില്‍ ഈ വഴിപാട് നടത്തുന്നത്.
കാനന വാസനായ അയ്യപ്പന് താമര, റോസ്, അരളി, മുല്ല, കൂവളം, തുളസി, ജമന്തി, തെറ്റി എന്നീ എട്ടിനം പൂക്കളാണ് അഭിഷേകത്തിനായി ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: