ശബരിമല: സന്നിധാനത്ത് അയ്യപ്പ ഗീതങ്ങള്‍ ഉള്‍പ്പെടുത്തി നടത്തിയ ഭക്തിഗാനസുധ ഭക്തരുടെ മനം നിറച്ചു. പരപ്പനങ്ങാടി സ്വദേശിയായ റ്റി. കെ. സുബിനും ബൈജു രാജുമാണ് ശാസ്താ ഓഡിറ്റോറിയത്തില്‍ നടന്ന ഭക്തിഗാന സുധയില്‍ മനോഹരമായ അയ്യപ്പ ഗീതങ്ങള്‍ ആലപിച്ചത്. ആ ദിവ്യ നാമം അയ്യപ്പാ …, ആന കേറാ മല ആളു കേറാ മല…, നവകാഭിഷേകം കഴിഞ്ഞു…, ശബരിമലയില്‍ തങ്ക സൂര്യോദയം…., കാനന വാസാ… തുടങ്ങിയ ഗാനങ്ങള്‍ ഭക്തിഗാന സുധയെ സമ്പുഷ്ടമാക്കി. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇവര്‍ സന്നിധാനത്ത് പരിപാടി അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: