ശബരിമല: നെയ്ത്തിരി വിളക്കിന്റെ പ്രഭയില്‍ ആത്മചൈതന്യത്തിന്റെ ഐശ്വര്യം പ്രദാനം ചെയ്യുന്ന ഭഗവതി സേവ മാളികപ്പുറത്തിന്റെപുണ്യം. മാളികപ്പുറം മേല്‍ശാന്തി എസ.് കേശവന് നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് തൃസന്ധ്യയില്‍ ഭഗവതി സേവാ ചടങ്ങുകള്‍ നടത്തുന്നത്. നാടിനും നാട്ടാര്‍ക്കും ശബരിമല ദര്‍ശനം നടത്തുന്ന അയ്യപ്പന്മാര്ക്കും സര്‍വചരാചരങ്ങള്‍ക്കും ശാന്തി നേരുകയാണ് ഭഗവതി സേവയിലൂടെ ശാന്തിക്കാര്‍ ചെയ്യുന്നത്.
പഞ്ച ദുര്‍ഗാ മന്ത്രങ്ങള്‍ ചൊല്ലി തൃസന്ധ്യക്ക് പുഷ്പാഞ്ജലി അര്‍പ്പിക്കുമ്പോള്‍ അത് സര്‍വ ഐശ്വര്യദായകമെന്നാണ് വിശ്വാസം. മാളികപ്പുറം ക്ഷേത്ര നടയിലെ വിളക്കില്‍ അഞ്ച് നെയ്ത്തിരി തെളിച്ച് അതിലേക്ക് ദേവിയെ ആവാഹിച്ച് ദീപാരാധന നടത്തുന്നു.
ഇത്തരത്തില്‍ ദേവീചൈതന്യത്തെ ആവാഹിച്ച് കടും പായസം, വത്സന്, വെറ്റയും പാക്കും, തൃമധുരം എന്നിവ നല്കി ദേവിയെ തൃപ്തിപ്പെടുത്തുന്നു. ഈ സമയം ദേവീദര്‍ശനം ലഭിക്കുന്നത് ആത്മസാക്ഷാത്കാരവും പുണ്യദായകമെന്നും ആചാര്യമതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: