ദാ മഞ്ഞുകാലം വന്നുചേര്‍ന്നിരിക്കുന്നു. ചര്‍മ്മ സംരക്ഷണത്തില്‍ അത്യന്തം ശ്രദ്ധ പുലര്‍ത്തേണ്ടിയിരിക്കുന്നു. തണുപ്പില്‍ നിന്നും മുഖചര്‍മ്മം സംരക്ഷിക്കുവാന്‍ ബ്യൂട്ടിപാര്‍ലറുകളില്‍ പോയി സമയം കളയേണ്ട ആവശ്യവുമില്ല. വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ പ്രകൃതിദത്ത ഫേസ് മാസ്കുകള്‍ പരീക്ഷിക്കാവുന്നതാണ്. രാസവസ്തുക്കള്‍ ചര്‍മ്മത്തിന് ഹാനീകരമാവുമെന്ന ഭയവും വേണ്ട.
അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട്(വെണ്ണപ്പഴം) വരണ്ട ചര്‍മ്മക്കാര്‍ക്ക് ഏറെ അനുയോജ്യമാണ്. ഈ പഴത്തിന്റെ മാംസള ഭാഗം ചുരണ്ടിയെടുത്ത് ഇതില്‍ അല്പം ഒലിവ് ഓയില്‍ ചേര്‍ത്ത് മുഖത്ത് തേയ്ക്കുക. തണുപ്പുകാലത്ത് ചര്‍മത്തിനുണ്ടാകുന്ന വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനാവശ്യമായ ധാതുക്കളും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട് വെണ്ണപ്പഴത്തില്‍. ഈ മാസ്ക് ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് സഹായിക്കും.
തൈരും തണുപ്പുകാലത്ത് മുഖത്തിന്റെ പ്രസരിപ്പ് നിലനിര്‍ത്താന്‍ ഉത്തമമാണ്. തൈരും ബദാം പൊടിച്ചതും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്തുപുരട്ടി 15 മിനിട്ടിന് ശേഷം തണുത്തവെള്ളത്തില്‍ കഴുകി കളയുക. ചര്‍മ്മത്തിന്റെ മൃദുത്വവും യൗവനവും നിലനിര്‍ത്തുന്നതിന് ഇതിലൂടെ സാധിക്കും.
മുഖത്തെ എണ്ണമയമാണ് അലട്ടുന്നതെങ്കില്‍ മുട്ടയുടെ വെള്ള ആ പ്രശ്നം പരിഹരിക്കും. മുട്ടയുടെ വെള്ള മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ചര്‍മ്മത്തിന് മുറുക്കം നല്‍കുന്നതോടൊപ്പം മഞ്ഞില്‍ നിന്നും സംരക്ഷണം നല്‍കുകയും ചെയ്യും.
ഓട്സ് പൊടി സൗന്ദര്യവര്‍ദ്ധക വസ്തു എന്ന നിലയിലും ഉത്തമമാണ്. ഓട്സ്പൊടിയും മുട്ടയുടെ മഞ്ഞക്കരുവും തേനും ചേര്‍ത്ത മിശ്രിതം മുഖത്തുപുരട്ടുക. ഇരുപത് മിനിട്ടിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകുക. ചര്‍മം കൂടുതല്‍ മൃദുലമാകും.
ഏത്തപ്പഴവും നല്ലൊരു ഫേസ് മാസ്കാണ്. ഏത്തപ്പഴം ഉടച്ച് ഇതിലേക്ക് പാല്‍പ്പാടയും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിച്ച് 30 മിനിറ്റിനുശേഷം കഴുകുക. ചര്‍മ്മത്തിന് തിളക്കവും മൃദുത്വവും നല്‍കുന്നതിനൊപ്പം വരണ്ട ചര്‍മ്മത്തില്‍ നിന്ന് മോചനവും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: