ഒരു ഭൂതമിവിടെ വിളയാടുന്നു!
രാവിന് വിളികളിലാശ്വാസമേകി
തലങ്ങുംവിലങ്ങും സഞ്ചരിക്കുന്നു
ഇത്തിരി മുറുക്കാന്‍ വച്ചുനീട്ടുന്നു.
ചവയ്ക്കാം, നമുക്കല്പം സല്ലപിക്കാം,
ചോരപൊടിയും മുറിപ്പാടിലക്കഴുകന്
കൊത്തിവലിക്കുന്നതറിയില്ല നാം.
സാന്ത്വനത്തിന് നല്ല പിള്ള ചമഞ്ഞ്,
നിറക്കൂട്ടുമായ് നില്പൂ മഴവില്ലായ്.
അന്യദേശത്തെന്നും ചങ്ങലയും പൂട്ടും,
കഷ്ടം! സ്വച്ഛമിവിടെ വിഹാരരംഗം!
രോഗം വരച്ചും മാറ്റിവരച്ചും
ആട്ടിന്തോലിട്ടും തഴുകിയും
വിഴുങ്ങുവാനെത്തുന്നു സിംഹങ്ങള്‍
ഗുളികരൂപത്തില്‍ പൂച്ചയായ് പതുങ്ങും
മഴവില്ലുകാട്ടി വില്ലനായ് വളരും
വിചിത്രവേഷധാരിയായി നില്‍ക്കേ
വിലയേകി വാങ്ങും മരണം വിചിത്രം !
കാലത്തിന് പൊയ്മുഖക്കോലായില്
മൂടുപടമിട്ടുറങ്ങും ദിശാ ബോധങ്ങള്‍
ആരു തുറന്നുവിട്ടീ ദുരന്ത ഭൂതത്തെ?
ഇതിനെ ഇനിയാര് കുടത്തിലാഴ്ത്തും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: