മണ്ഡല- മകരവിളക്ക് വ്രതകാലത്തിന് തുടക്കമായി. എല്ലാ മനസ്സുകളും ചിന്തകളും അയ്യപ്പസന്നിധിയിലേക്കാണ്. മലമുകളിലുള്ള പൊന്നിന് ശ്രീകോവിലാണ് അയ്യപ്പഭക്തരുടെ ലക്ഷ്യം. അവിടെ ഹരിഹരസുതനായ ഭഗവാന് വാഴുന്നു.
സരളമായ ജീവിതരീതികളും ആധ്യാത്മിക ചിന്താഗതികളും കലിയുഗത്തില്‍ മാറിമറിയും. ഭക്തകോടികളില്‍ ശാന്തിയും സമാധാനവും നല്കുവാന് ഈ മഹാക്ഷേത്രം വഹിക്കുന്ന പങ്ക് വലുതാണ്.
വിവിധതരത്തിലുള്ള തീര്‍ത്ഥാടനങ്ങള്‍ ലോകത്ത് നടക്കുന്നുവെങ്കിലും ശബരിമല തീര്‍ത്ഥാടനംപോലെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന തീര്‍ത്ഥാടനം വേറൊന്നില്ല.
രാവിലെയുള്ള കുളിയും രുദ്രാക്ഷം, തുളസി തുടങ്ങിയവകൊണ്ടുള്ള മാലകളുടെ. കൂട്ടായ ശരണം വിളികള്‍… ഇവയൊക്കെ മാനസികമായ ശക്തി ഉണ്ടാകുവാന്‍ ഭക്തര്‍ക്കു സഹായകരമാണ്. ഭഗവദ്നാമ ജപത്തിലൂടെ രക്തചംക്രമണത്തിന്റെ പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടും.
ഭസ്മം ജലത്തില്‍ നനച്ച് നെറ്റിയില്‍ ധരിക്കുന്നതിനാല്‍ നീര് വലിച്ചെടുക്കുന്നതിനും രോഗാണുക്കളെ നശിപ്പിക്കുന്നതിനും സാധിക്കുന്നു. പകല്‍ ഉറങ്ങാതെയുള്ള നാമജപം നിമിത്തം ഏകാഗ്രത ലഭിക്കുന്നു.
ശബരിമലയ്ക്ക് രാമായണകാലത്തോളം പഴക്കമുണ്ട്. രാമന്റെ വനവാസക്കാലത്ത് ശബരി എന്നൊരു ഉള്ളാടവര്‍ഗ്ഗത്തില്‍പ്പെട്ട ഭക്ത ഭഗവാന് കായ്കനികളും തേനും നല്കി സല്‍ക്കരിച്ചതായുള്ള കഥ രാമായണത്തില്‍ പറയുന്നുണ്ട്. ആ സ്ത്രീയുടെ ഓര്‍മ്മ നിലനിറുത്തുന്നതാണ് ഈ പൂണ്യഭൂമി.
കിഴക്കന്‍ മലയോരപ്രദേശങ്ങളില്‍ ഒരിക്കല്‍ മറവരുടെ ആക്രമണത്തെത്തുടര്‍ന്ന് അവിടെയുണ്ടായിരുന്ന പുരാണ ക്ഷേത്രങ്ങളില്‍ മിക്കതും നശിച്ചു. അക്കൂട്ടത്തില്‍ ഇന്നത്തെ ശബരിമല ധര്മ്മശാസ്ത്രാക്ഷേത്രവും ഉള്‍പ്പെടുന്നു. അച്ചന്‍കോവില്‍, ആര്യന്‍കാവ്, ശബരിമല, പൊന്നമ്പലമേട് എന്നിവ അവയില്‍ ചിലതാണ്. വിവിധ ഭാവങ്ങളിലുള്ള ശാസ്താ പ്രതിഷ്ഠകളാണ് ഇവിടങ്ങളിലുള്ളത്.
അയ്യപ്പന് എന്ന യോഗിവര്യന് ശബരിമല ക്ഷേത്രത്തിനു പുനരുദ്ധാരണം നടത്തി ഹരി-ഹരസുതനായി അയ്യപ്പനെ പ്രതിഷ്ഠിച്ചു. പ്രതിഷ്ഠാ വേളയില്‍ ശാസ്താവിഗ്രഹത്തിലേക്ക് അയ്യപ്പന്റെ തേജസ്സ് ലയിച്ചുചേര്‍ന്നു. അങ്ങനെ ശാസ്താവും അയ്യപ്പനും ഒന്നായി.
ശൈവ-വൈഷ്ണവ ശക്തികള്‍ ഒന്നിച്ചുള്ള ഒരു കുട്ടിയെ സന്താനമില്ലാതിരുന്ന പന്തളം രാജാവിന് നായാട്ടിന് പോയപ്പോള്‍ പമ്പാനദിതീരത്തുവച്ച് കിട്ടിയെന്നാണ് കഥ. പല ദിവ്യാനുഭവങ്ങളും പ്രകടിപ്പിച്ചു തുടങ്ങിയ ആ കുട്ടി ധര്മ്മശാസ്താവുതന്നെയെന്ന് രാജാവിനും മറ്റും പിന്നീട് മനസ്സിലായി
…
പ്രതികരിക്കാൻ ഇവിടെ എഴുതുക: