ഇടുക്കി : രണ്ടു വര്‍ഷം മുമ്പ് അടച്ചുപൂട്ടിയ നെടുങ്കണ്ടം ബി.എഡ് കോളേജ് തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയായ സംഭവത്തിന്റെ ക്രഡിറ്റ് എടുക്കാന്‍ ഇടുക്കി എം.പി രംഗത്ത്. രണ്ട് മാസം മൂന്‍പ് ബിജെപി ഉടുമ്പന്‍ചോല നിയോജകമണ്ഡലം കമ്മറ്റി നടത്തിയ സമരത്തെത്തുടര്‍ന്നാണ് സെന്റിന്റെ അംഗീകാരം തിരിച്ച് കിട്ടിയത്. ബിജെപി നേതാക്കള്‍ കേന്ദ്ര മാനവവിഭവശേഷിവകുപ്പു മന്ത്രി സ്മൃതി ഇറാനിയ്ക്ക് നല്കിയ നിവേദനത്തെതുടര്‍ന്നാണ് കോളേജ് പുനരാരംഭിക്കാന്‍ തീരുമാനമായത്. ബിഎഡ് സെന്റര്‍ തുറക്കാന്‍ ഇറക്കിയ ഉത്തരവ് സഹിതം രണ്ട് ആഴ്ചമുന്പ് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അജികുമാര്‍ പത്രക്കുറിപ്പും ഇറക്കിയിരുന്നു. ഇത് മറച്ച് വച്ചാണ് എം.പി ഇന്നലെ പത്രക്കുറിപ്പ് ഇറക്കി ബിഎഡ് സെന്റര്‍ തുറന്നതിന്റെ ക്രഡിറ്റ് തട്ടിയെടുക്കാന്‍ പാഴ്ശ്രമം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: