തൃശൂര്‍: ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശക്തന് നഗര്‍ അയ്യപ്പന്‍വിളക്ക് 28,29,30 തിയതികളില്‍ ആഘോഷിക്കുമെന്ന് ഭാരാവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.28 ന് വൈകീട്ട് ആറിന് കോര്പ്പറേഷന് ഡെപ്യുട്ടി മേയര്‍ പി.വി.സരോജിനി ഉദ്ഘാടനം ചെയ്യും.ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ് പ്രഭാഷണം നടത്തും.സ്വാഗത സംഘം അദ്ധ്യക്ഷന്‍ വി.രാമദാസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് കെ.നന്ദകുമാര്‍, സ്വാഗതവും മുഖ്യസംയോജകന്‍ അരൂണ്‍ പേരോത്ത് നന്ദിയും പറയും. ജി.മഹാദേവന്, അടിയാട്ടില്‍ സുന്ദര്മേനോന് എന്നിവര്‍ സംസാരിക്കും.
മുരളീസംഗീത് അഷ്പദി ആലപിക്കും. 29 ന് രാവിലെ 5.30 ന് ഗണപതിഹോമം നടക്കും. തുടര്‍ന്ന് രാവിലെ നടക്കുന്ന ശനിദോഷനിവാരണപൂജയ്ക്ക് ജയരാജ് ശാന്തി നേതൃത്വം നല്‍കും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന അന്നദാനം ജി.മഹാദേവന് ഉദ്ഘാടനം ചെയ്യും.വൈകീട്ട് നടക്കുന്ന അയ്യപ്പ ഭക്ത സംഗമം സംഗീതജ്ഞന് കെ.ജി.ജയന് ഉദ്ഘാടനം ചെയ്യും. ചിന്മയസേവാ ട്രസ്റ്റ് ചീഫ് സേവക് ജി.മുകുന്ദന് അദ്ധ്യക്ഷത വഹിക്കും.ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന് സ്വാഗതവും കൗണ്‍സിലര്‍ വിനോദ് പൊള്ളാഞ്ചേരി നന്ദിയും പറയും.
തുടര്‍ന്ന് കുറ്റുമുക്ക് മഹാദേവ കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍ നടക്കും. 30 ന് രാവിലെ ഗണപതിഹോമം. വൈകീട്ട് നാലിന് നടക്കുന്ന അയ്യപ്പ സംഗമത്തില്‍ അയ്യപ്പ സേവാ സമാജം സംസ്ഥാന സംഘടന കാര്യദര്‍ശി വി.കെ.വിശ്വാനാഥന് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് കീരം കുളങ്ങര പാര്‍ത്ഥസാരഥി ഭജന സംഘത്തിന്റെ ഭക്തിഗാനസുധ ഉണ്ടാകും. ദീപാരാധനക്ക് ശേഷം വടക്കുംനാഥ ശ്രീമൂലസ്ഥാനത്ത് നിന്ന് ഉടുക്കുപാട്ടിന്റെ അകമ്പടിയോടെ ഏഴുന്നള്ളിപ്പ് ആരംഭിക്കും. ഗജവീരന്മാരുടെ അകമ്പടിയോടെ നടക്കുന്ന എഴുന്നള്ളിപ്പില്‍ നിശ്ചലദൃശ്യങ്ങള്‍,ഭജന എന്നിവ ഉണ്ടാകും.
രാത്രി 9ന് പ്രസാദ ഊട്ട്, പത്തിന് ശാസ്താംപാട്ട് എന്നിവയോടെ വിളക്കാഘോഷം സമാപിക്കും. വിളക്കിന്റെ പതാക ഉയര്‍ത്തല്‍ അദ്ധ്യക്ഷന്‍ വി.രാമദാസ് 27 ന് രാവിലെ ഏട്ടിന് നിര്‍വഹിക്കും. വിളക്കിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് സ്വാഗത സംഘം അദ്ധ്യക്ഷന്‍ വി.രാമദാസ്,അയ്യപ്പസേവാ സമാജം ജില്ലാ പ്രസിഡന്റ് കെ.നന്ദകുമാര്‍, ആര്‍എസ്എസ് ശക്തന് നഗര്‍ സമ്പര്‍ക്ക പ്രമുഖ് പി.എസ്.രഘുനാഥ്, ഹിന്ദുഐക്യവേദി പ്രസാദ് അഞ്ചേരി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: