മണലൂര്‍: നരേന്ദ്രമോദി ഗവണ്മെന്റിന്റെ ഭരണം സാധാരണജനങ്ങള്‍ക്ക് ഗുണകരമാണെന്ന് ബി.ജെ.പി പട്ടികജാതിമോര്‍ച്ച അഖിലേന്ത്യ സെക്രട്ടറി അഡ്വ.എല്‍. മുരുഗന് പറഞ്ഞു. ബി.ജെ.പി മണലൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ഗവണ്മെന്റ് അധികാരത്തില്‍ വന്നതിനുശേഷം പെട്രോളിന്റെയും ഡീസലിന്റേയും വിലകള്‍ പലതവണ കുറച്ചു. മരുന്നുകളുടെ വില 40% കുറച്ചതും, വിലനിലവാരം പിടിച്ചുനിറുത്തിയതും സാധാരണക്കാരായ ജനങ്ങള്‍ക്ക് വന്‍നേട്ടമായി.
ജന്‍ധന്‍ യോജനയും സ്വച്ഛ്ഭാരത് പദ്ധതിയും ജനമനസ്സുകളില്‍ സ്ഥാനം പിടിച്ചു. നയതന്ത്രരംഗത്തും സാമ്പത്തികരംഗത്തും വന്‍പുരോഗതിയാണ് രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്നത്. 60 വര്‍ഷത്തെ കോണ്‍ഗ്രസ്സ് ഭരണം രാജ്യത്തെ തകര്‍ക്കുകയാണ് ചെയ്തത്. 5 മാസം കൊണ്ട് നരേന്ദ്രമോദി ഗവണ്മെന്റ് രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചതായും അദ്ദേഹം പറഞ്ഞു. രാജ്യവ്യാപകമായി അലയടിച്ചുകൊണ്ടിരിക്കുന്ന മോദി തരംഗം കേരളത്തിലും പരിവര്‍ത്തനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വരാന്‍ പോകുന്ന ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ മുന്നേറ്റം കാഴ്ച്ചവെയ്ക്കുമെന്നും എല്‍.മുരുഗന് പറഞ്ഞു.
യോഗത്തില്‍ ബി.ജെ.പി മണലൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് സര്‍ജ്ജു തൊയക്കാവ് അദ്ധ്യക്ഷത വഹിച്ചു.പട്ടികജാതി-വര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, ബി.ജെ.പി ജില്ലാ വൈ.പ്രസിഡന്റ് സുരേന്ദ്രന് ഐനിക്കുന്നത്ത്, സെക്രട്ടറി ജസ്റ്റിന് ജേക്കബ്ബ്, ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം മോഹനന് കളപുരയ്ക്കല്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ഷൈജന്‍ നമ്പനത്ത്, പട്ടികജാതി-വര്‍ഗ്ഗ മോര്‍ച്ച ജില്ലാ ജന.സെക്രട്ടറി ശശി മരുതയൂര്, മണ്ഡലം ഭാരവാഹികളായ പ്രവീണ്‍ പറങ്ങനാട്ട്, മനോജ് മാനിന, സി.ആര്.അഭിമന്യു, തിലകന് പറക്കാട്, കെ.കെ. സുബ്രഹ്മണ്യന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: