തൃശൂര്‍: ജില്ലയിലെ ഭാരതപ്പുഴയിലെ അംഗീകൃത മണലെടുപ്പ് നിരോധിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും മണലെടുക്കുന്ന നടപടിക്ക് യാതൊന്നും സ്വീകരിക്കാതെ വ്യാജമണല്‍ ലോബിയെ സംരക്ഷിക്കുന്ന നടപടിയുമായി മുന്നേറാനാണ് ബന്ധപ്പെട്ട ഭരണാധികാരികള്‍ക്ക് താല്പര്യം.
അംഗീകൃത തൊഴിലാളികളെ കടവുകളില്‍ നിന്നും ആട്ടിയോടിച്ച് മണല്‍ മാഫിയകളുടെ കൂത്താട്ടത്തിന് കൂട്ടുനില്‍ക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്നും ഈ നടപടിയില്‍ നിന്നും പിന്തിരിയാത്തപക്ഷം ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും തുടര്‍ സമരത്തിന്റെ സൂചനാസമരം എന്ന നിലക്ക് മണല്‍ തൊഴിലാളികള്‍ തൃശൂര്‍ കളക്ട്രേറ്റിന് മുന്നില്‍ നടത്തിയ യാചനാസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേരളപ്രദേശ് നിര്‍മാണതൊഴിലാളി ഫെഡറേഷന് ജനറല്‍ സെക്രട്ടറി കെ.എന്‍.വിജയന്. യൂണിയന് ജില്ലാ പ്രസിഡണ്ട് കെ.മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു.
ബിഎംഎസ് തൃശൂര്‍ ജില്ലാ നേതാക്കളായ എ.സി.കൃഷ്ണന്, സേതു തിരുവെങ്കിടം, എം.കെ.ഗിരിജന്‍, ഗോപി കള്ളായി, തൃശൂര്‍ രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു. യാചനാസമരത്തിന് പി.എന്‍.വിജയകുമാര്‍, വി.എ.ചിന്നക്കുട്ടന്‍ എന്നിവര്‍ നേതൃത്വം നല്കി. കെ.മനോജ് സ്വാഗതവും കെ.നാരായണന്‍കുട്ടി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: