ശബരിമല: നെയ്യഭിഷേക സമയത്തിന് മുന്‍പ് മലയിറങ്ങേണ്ടി വരുന്നവര്‍ക്കും കൂടുതല്‍ സമയം അഭിഷേകത്തിനായി തങ്ങാന്‍ സാധിക്കത്തവര്ക്കും വേണ്ടി ശബരിമലയില്‍ പ്രത്യേക നെയ്യ് എക്സ്ചേഞ്ച് കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങിയെന്ന് ശബരിമല എക്സിക്യുട്ടീവ് ഒഫീസര്‍ വി. എസ.് ജയകുമാര്‍ പറഞ്ഞു. വടക്കേ നടപ്പന്തലിന് മുകളിലെ നിലയില്‍ നെയ്യ് അഭിഷേക ക്യൂ തുടങ്ങുന്ന ഭാഗത്താണ് പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന നെയ്യ് ഇവിടെ ഏല്‍പ്പിച്ച് അഭിഷേക ടിക്കറ്റ് എടുത്ത് നല്കിയാല് ശ്രീകോവിലില്‍ അഭിഷേകം നടത്തിയ നെയ്യ് പ്രസാദമായി ഉടന്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: