ശബരിമല : അയ്യപ്പന് മുന്നില്‍ വണങ്ങി പയറ്റിതെളിയാന്‍ എത്തിയ അമൃതയും ദേവികയും അഖിലെശ്വറും അടങ്ങിയ വികെഎം കളരി സംഘം സന്നിധാനത്ത് വിസ്മയം തീര്‍ത്തു. എം.ബി.വിനോദ്കുമാര്‍ ഗുരുക്കളുടെ സംഘത്തിലെ കുരുന്നുകളാണ് ആറ് വയസുകാരി ദേവികയും ഒന്‍പതുകാരി അമൃതയും അഖിലെശ്വറും.
പൂത്തറവന്ദനം അഥവാ കളരിവണക്കം, ചുമട്ടടി, മെയ്പയറ്റ്, വാള്‍വലി, മുച്ചാന് പയറ്റ്, കെട്ട്കാരിപയറ്റ്, വടി വീശല്‍, നീട്ടുകഠാര പയറ്റ് എന്നീ മുറകള്‍ തൃശൂരിലെ അരിവായില് നിന്നെത്തിയ സംഘം അവതരിപ്പിച്ചു.
വലിയ നടപ്പന്തലിലെ ശ്രീ ധര്‍മശാസ്ത ഓഡിറ്റോറിയത്തിലാണ് കളരിപയറ്റ് നടന്നത്. മെയ്വഴക്കവും ചടുല ചലനങ്ങളും കൊണ്ട് ഭക്തരുടെ കയ്യടി വാങ്ങാനും ഈ സംഘത്തിനായി.
ഇത് മൂന്നാം തവണയാണ് ഇരുപത്തെട്ട് വര്‍ഷത്തെ പാരമ്പര്യമുള്ള വി കെ എം കളരി സംഘം സന്നിധാനത്തെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: