പമ്പയില്‍ ബോധവല്‍ക്കരണത്തോടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ ശ്രദ്ധേയമാകുന്നു.
തീര്‍ത്ഥാടനക്കാലമാകെ ശുചീകരണ പ്രവര്‍ത്തങ്ങള്‍ നടത്താനാണ് ഫൗണ്ടേഷന്റെ തീരുമാനം. ദിനംപ്രതി 80 മുതല്‍ 100 വരെ പ്രവര്‍ത്തകരാണ് സേവന സന്നദ്ധരായി ശുചീകരണത്തിനിറങ്ങുന്നത്.
ദക്ഷിണേന്ത്യയിലെ നാലുഭാഷകളിലെഴുതിയ പ്ലക്കാര്‍ഡുകളുംം ഇവര്‍ ഉപയോഗിക്കുന്നുണ്ട്. എല്ലാ പ്ലക്കാര്‍ഡുകളിലും ഇംഗ്ലീഷിലും സന്ദേശം വ്യക്തമാക്കിയിരിക്കുന്നു. രാവിലെ മുതല്‍ വൈകിട്ട് 6 മണിവരെയാണ് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ഏപ്രില്‍ 13 മുതലാണ് ശബരിമലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ആര്‍ട്ട്ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ തുടങ്ങിയത്. തുടര്‍ന്ന് എല്ലാ മാസപൂജാവേളകളിലും ഒരു ദിവസം ശുചീകരണത്തിനായി സന്നദ്ധ പ്രവര്‍ത്തകര്‍ ഇവിടെയെത്തുന്നു.
വി.വിനോദിന്റെ നേതൃത്വത്തിലാണ് പമ്പയിലെ സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സന്നദ്ധ പ്രവര്‍ത്തകര്‍ പമ്പാനിയിലേയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: