ന്യൂദല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ വില്‍പ്പനയ്ക്കെടുത്ത പെണ്‍കുട്ടികളെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിതരാക്കുന്നതായി വിവരം. ഐഎസ് ഭീകരരുടെ പിടിയില്‍നിന്നും രക്ഷപ്പെട്ട 15 കാരിയുടേതാണ് ഈ വെളിപ്പെടുത്തല്‍. മതംമാറ്റത്തിനും പിന്നീട് വിവാഹത്തിനുമാണ് പെണ്‍കുട്ടികളെ നിര്‍ബന്ധിക്കുന്നത്.
ഐഎസ്ഐഎസ് ഭീകരരുടെ പിടിയില്‍ കഴിഞ്ഞ കാലം മുഴുവന്‍ ഭയാനകമായ സ്ഥിതിയായിരുന്നുവെന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി പറഞ്ഞു. കുട്ടിയുടെ മറ്റുവിവരങ്ങളൊന്നും അറിവായിട്ടില്ലെന്ന് ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പിടിയിലകപ്പെടുത്തുന്ന സ്ത്രീകളെയും കുട്ടികളെയും മതപരിവര്‍ത്തനത്തിന് ആവശ്യപ്പെടുന്നു. ഇതോടൊപ്പം അവരെ വിവാഹത്തിന് നിര്‍ബന്ധിക്കുകയുമാണ് ചെയ്യുന്നതെന്നുമാണ് റിപ്പോര്‍ട്ട്.
ഐഎസ്ഐഎസിന്റെ കൈയില്‍നിന്നും പെണ്‍കുട്ടി മോചിതയായെങ്കിലും അവരുടെ കെണിയില്‍ പെട്ടിരിക്കുന്ന തന്റെ സുഹൃത്തുക്കളെ ഓര്‍ത്ത് അവള് ദുഃഖിതയാണ്. തന്റെ സുഹൃത്തുക്കളെ എങ്ങനെ ഭീകരരില്‍നിന്നും സ്വതന്ത്രരാക്കാമെന്നുള്ള ആശങ്കയിലാണവള്‍. ഇതിനായി മനുഷ്യാവാകാശത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയിലെ ചില സംഘടനകളുടെ സഹായം തേടിയിരിക്കുകയാണെന്നും പെണ്‍കുട്ടി പറഞ്ഞു.
തലയറുക്കുന്നതിന്റെയും മറ്റും വീഡിയോ ചിത്രങ്ങള്‍ കാണാന്‍ ഭീകരര്‍ നിര്‍ബന്ധിച്ചിരുന്നതായും ഇതേത്തുടര്‍ന്നുണ്ടായ മാനസികവിഭ്രാന്തിയില്‍ ആത്മഹത്യാശ്രമത്തിന് തുനിഞ്ഞിരുന്നതായും നേരത്തെ രക്ഷപ്പെട്ട രണ്ട് കൗമാരക്കാരായ യാസിദികള്‍ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: