കറാച്ചി: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഹിന്ദുക്ഷേത്രം തകര്‍ത്തതിനെതിരെ പ്രതിഷേധം വ്യാപകം. ഹിന്ദുക്കളും രാഷ്ട്രീയ സംഘടനാ നേതാക്കളുമാണ് പ്രതിഷേധിച്ചത്. ക്ഷേ്രതത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്തു, വിശുദ്ധ ഗ്രന്ഥങ്ങള്‍ അഗ്നിക്കിരയാക്കി. ടാന്‍ഡോ മൊഹമ്മദ് ഖാന് ജില്ലയിലെ ഹൈദരാബാദിലാണ് സംഭവം. രണ്ടു മോട്ടോര്‍ സൈക്കിളില്‍ വന്ന നാലുപേര്‍ രക്ഷപ്പെടുന്നതു കണ്ടതായി പാക്കിസ്ഥാന് ഹിന്ദു കൗണ്‍സില്‍ നേതാവ് രമേഷ് വാഹന്‍വതി പറഞ്ഞു.
എന്നാല്‍ പോലീസ് സംഭവത്തെ നിസാരമാക്കി തള്ളുകയാണെന്ന പരാതിയുണ്ട്. ക്ഷേത്രമല്ലായിരുന്നുവെന്നും വിഗ്രഹങ്ങള്‍ സൂക്ഷിക്കുന്ന ഒരു കെട്ടിടം മാത്രമായിരുന്നുവെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥ നസീം ആറാ പന്‍വാര്‍ പറഞ്ഞു. അതേസമയം ഹിന്ദു പഞ്ചായത്ത് നേതാക്കളായ ഡോ. ഗിരിധാരിലാല്‍ മിര്ച്ചോമല് ഗുള്‍, ബാബു പട്ടേല്‍, മോഹന്‍ ലാല്‍ എന്നിവര്‍ സംഭവം ആസൂത്രിതവും ഹിന്ദു-മുസ്ലിം സംഘട്ടനത്തിനു ലക്ഷ്യമിട്ടുള്ളതാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ കര്‍ക്കശമായ ആത്മനിയന്ത്രണം പാലിക്കാന്‍ ഹിന്ദുക്കള്‍ തയ്യാറാകുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
കോഹ്ലി സമുദായത്തിന്റെ ആരാധനാ കേന്ദ്രമായിരുന്നു അത്. പോലീസ് കേസെടുത്തിട്ടുണ്ട്. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ ദേശീയ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധം പ്രകടിപ്പിച്ചു.
ഇക്കഴിഞ്ഞ മാര്‍ച്ച് 28-ന് ഹൈദരാബാദില്‍തന്നെ ഫതേ ചൗക്കില്‍ ഒരു ക്ഷേത്രം ആക്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: