ബെയ്ജിങ്: തെക്കുപടിഞ്ഞാറന്‍ ചൈനയിലും ജപ്പാനിലും ഭൂചലനം.ചൈനിയില്‍ സിചുവാന്‍ പ്രവിശ്യയില്‍ രാവിലെ 4.55ന് അനുഭവപ്പെട്ട ഭൂകമ്പത്തിന് 6.3 തീവ്രത രേഖപ്പെടുത്തി.
ജപ്പാനിലെ നഗാനോ സിറ്റിയിലനുഭവപ്പെട്ട ഭൂകമ്പത്തിന് 6.7 ആണ് തീവ്രത.ചൈനയില്‍ രണ്ടുപേര്‍ മരിക്കുകയും 54 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ആറുപേരുടെ നില ഗുരുതരമാണ്.മറ്റ് 43 പേരും സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്.
ജപ്പാനില്‍ 39 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. സുനാമി മുന്നറിയിപ്പില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജപ്പാനില്‍ വരും ആഴ്ചകളില്‍, ഭൂചലനത്തിന് ശേഷമുള്ള കുലുക്കങ്ങളുണ്ടാകുമെന്ന് വിദഗ്ദധര്‍ മുന്നറിയിപ്പ് നല്കി. ആണവ റിയാക്ടറുള് സുരക്ഷിതമാണ്.നഗാനോ പട്ടണത്തിലാണ് 1998 ലെ വിന്റര്‍ ഒളിമ്പിക്സ് നടന്നത്. ഒളിമ്പിക് വില്ലേജിലെ നിരവധി കെട്ടിടങ്ങള്‍ ഭൂചലനത്തില്‍ തകര്‍ന്നു. 30 ഓളം പേര് തകര്‍ന്ന വില്ലേജില്‍ കുടുങ്ങിയെങ്കിലും പിന്നീട് അവരെ രക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: