പ്ലാപ്പള്ളി: ജില്ലാ ഭരണകൂടം, കുടുംബശ്രീ ജില്ലാ മിഷന്, ശുചിത്വമിഷന്, കാനറാ ബാങ്ക്, വനം വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്ലാപ്പള്ളിയില്‍ സംഘടിപ്പിച്ച പ്ലാസ്റ്റിക് രഹിത ശബരിമല പദ്ധതി ് റവന്യൂ-കയര്‍ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു.
കൂടുതല്‍ തീര്‍ഥാടകര്‍ എത്തുമ്പോള്‍ ശബരിമലയെ എങ്ങനെ പ്ലാസ്റ്റിക് മുക്തമാക്കാമെന്നാണ് നാം ചിന്തിക്കേണ്ടത്. ബോധവത്ക്കരണത്തിലൂടെ മാത്രമേ പ്ലാസ്റ്റിക് രഹിത ശബരിമല പദ്ധതി വിജയിപ്പിക്കാനാവൂ. വലിയ ഒരു ദൗത്യത്തിന്റെ തുടക്കമാണിത്. ശബരിമലയെ മാത്രമല്ല പത്തനംതിട്ട ജില്ലയെ തന്നെ പ്ലാസ്റ്റിക് മുക്തമാക്കണമെന്ന് മന്ത്രി പറഞ്ഞു. തീര്‍ഥാടകരുമായി എത്തിയ വാഹനത്തില്‍ സ്റ്റിക്കറുകള്‍ പതിച്ചും തുണി സഞ്ചികള്‍ നല്‍കിയും ബോധവത്ക്കരണ പരിപാടിക്ക് മന്ത്രി തുടക്കം കുറിച്ചു.
പ്ലാസ്റ്റിക് മാലിന്യം നിറയാതെ കാടിനെ രക്ഷിക്കാനുള്ള വലിയ സംരംഭമാണിതെന്ന് രാജു ഏബ്രഹാം എം.എല്‍.എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഇക്കൊല്ലം തന്നെ പരമാവധി പേരിലേക്ക് പ്ലാസ്റ്റിക് രഹിത സന്ദേശം എത്തിക്കാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു. പ്ലാസ്റ്റിക് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള തൊപ്പിയും കോട്ടും നല്കിയ കാനറാ ബാങ്ക് സര്‍ക്കിള്‍ ഓഫീസ് ജനറല്‍ മാനേജര്‍ യു.രമേശ്കുമാര്‍, തുണി സഞ്ചികള്‍ സ്പോണ്സര് ചെയ്ത ഈസ്റ്റേണ്‍ ഗ്രൂപ്പ് പ്രോജക്ട് ഡയറക്ടര്‍ എം.ഇ.മുഹമ്മദ് എന്നിവരെ മന്ത്രി ആദരിച്ചു. ശുചിത്വ മിഷന് തയാറാക്കിയ സ്റ്റിക്കര്‍, പോക്കറ്റ് കാര്‍ഡ് എന്നിവയുടെ പ്രകാശനവും നിര്‍വഹിച്ചു.
ളാഹ, കണമല എന്നിവിടങ്ങളില്‍ തീര്‍ഥാടകരുടെ വാഹനങ്ങള്‍ തടഞ്ഞ് അതില്‍ പ്ലാസ്റ്റിക് രഹിത ശബരിമലയുടെ സ്റ്റിക്കറുകള്‍ കുടുംബശ്രീ അംഗങ്ങളാണ് പതിക്കുന്നത്. ആറു ഭാഷകളില്‍ തയാറാക്കിയ ബോധവത്ക്കരണ സന്ദേശം തീര്‍ഥാടകരെ കേള്‍പ്പിക്കുകയും പോക്കറ്റ് കാര്‍ഡുകള്‍ നല്‍കുകയും ചെയ്യും. തീര്‍ഥാടകരില്‍ നിന്നും പ്ലാസ്റ്റിക് കവറുകള്‍ വാങ്ങിയശേഷം പകരം തുണി സഞ്ചികള്‍ നല്‍കും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ബി.വത്സലകുമാരി, അസിസ്റ്റന്റ് കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.എന്‍.സുധാകരന്, റ്റി.ഡി.വര്‍ഗീസ്, അടൂര്‍ ആര്‍ഡിഒ എം.എ. റഹിം, ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എസ്.സാബിര്‍ ഹുസൈന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: