വണ്ണപ്പുറം : വണ്ണപ്പുറത്ത് കട കുത്തിത്തുറന്ന് 250 കിലോ റബ്ബര്‍ ഷീറ്റ് മോഷ്ടിച്ചു. മുണ്ടന്മുടി പുരയിടം സിറ്റിയില്‍ സാജു ചോങ്കരയുടെ കടയില്‍ നിന്നാണ് റബ്ബര്‍ഷീറ്റ് മോഷണം പോയത്.
പിക്കാസ് ഉപയോഗിച്ച് കട കുത്തിത്തുറന്നാണ് മോഷണം നടന്നത്. 30000 രൂപ നഷ്ടം കണക്കാക്കുന്നു. ഇന്നലെ രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
പലചരക്കുകടയോടൊപ്പം റബ്ബര്‍ വിപണനവും നടത്തിവരുകയായിരുന്നു സാജു. സംഭവസ്ഥലത്തുനിന്നും പിക്കാസും കമ്പിപ്പാരയും കണ്ടെടുത്തു. കാളിയാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡ് എത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല.
അടുത്തിടെയായി വണ്ണപ്പുറത്തും പരിസര പ്രദേശങ്ങളിലും മോഷണം വ്യാപകമാണ്. നൈറ്റ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: