തൃശൂര്‍: വിശ്വഹിന്ദു പരിഷത്ത് സുവര്‍ണജയന്തിയോടനുബന്ധിച്ച് കാസര്‍കോട് നിന്നും തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന രഥയാത്ര 24ന് തൃശൂരിലെത്തും. അതിര്‍ത്തിയായ തിരുവില്വാമലയില്‍ നിന്നും നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ രഥയാത്രയെ തൃശൂരിലേക്ക് സ്വീകരിക്കും.
അഞ്ച് സ്വീകരണ പരിപാടികളാണ് ജില്ലയിലുള്ളത്. രാവിലെ 9ന് ആദ്യ സ്വീകരണം വടക്കാഞ്ചേരി ബസ്റ്റാന്റ് പരിസരത്ത് നടക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു മുഖ്യ പ്രഭാഷണം നടത്തും. 11.30ന് ഗുരുവായൂര്‍ പടിഞ്ഞാറേനടയില്‍ നല്കുന്ന സ്വീകരണത്തില്‍ വിഎച്ച്പി വിഭാഗ് സെക്രട്ടറി കെ.ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. തൃശൂര്‍ നഗരത്തില്‍ വൈകിട്ട് 3ന് കോര്പ്പറേഷന് പരിസരത്താണ് സ്വീകരണം. സീമാജാഗരണ്‍ അഖിലഭാരീയ സംയോജക് എ.ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് ജി.മഹാദേവന് അധ്യക്ഷത വഹിക്കും.
വിദ്യാനികേതന്‍ അക്കാദമിക് സംസ്ഥാന ജോയിന്റ് കോര്‍ഡിനേറ്റര്‍ പ്രബോദ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 6.30ന് ഇരിങ്ങാലക്കുട ഠാണാവില്‍ നടക്കുന്ന സ്വീകരണയോഗത്തില്‍ എ.ഗോപാലകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തും. ജില്ലയിലെ സ്വീകരണയോഗങ്ങളുടെ സമാപനം 25ന് രാവിലെ 8.30ന് കൊടുങ്ങല്ലൂരില്‍ നടക്കും. ബജ്രംഗ്ദള് സംസ്ഥാന സംയോജക് പി.ജി.കണ്ണന് മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കും. സ്വീകരണയോഗങ്ങളില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കും.
കാസര്‍കോട് മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്നും 17നാണ് രഥയാത്ര ആരംഭിച്ചത്. വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന് ആണ് യാത്ര നയിക്കുന്നത്. കാശിയിലെ ഗംഗാജലം, മധുരയിലെ ഗോപീചന്ദനം, അയോധ്യയില്‍ പൂജിച്ച ശ്രീരാമന്റെ ലോക്കറ്റും ചരടും എന്നിവ യാത്രയില്‍ പ്രസാദമായി വിതരണം ചെയ്യും. വിഎച്ച്പി ജില്ലാ സെക്രട്ടറി സി.കെ.മധു, വൈസ് പ്രസിഡണ്ട് കൃഷ്ണമോഹന്, സമ്പര്‍ക്ക പ്രമുഖ് ആര്.മഹേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: