തൃശൂര്‍: ശക്തന് തമ്പരാന് പച്ചക്കറി മാര്‍ക്കറ്റിലെ കടകളിലെയും അയല്‍ സംസ്ഥാനത്ത് നിന്നും വരുന്ന ലോറികളിലെയും മുന്നൂറോളം തൊഴിലാളികള്‍ ബിഎംഎസില്‍ ചേര്‍ന്നു. തൊഴിലാളികള്‍ക്ക് ശക്തന് തമ്പുരാന് മാര്‍ക്കറ്റില്‍ നല്കിയ സ്വീകരണയോഗത്തില്‍ അംഗത്വവും യൂണിഫോമും വിതരണം ചെയ്തു.
ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.സി.സേതുമാധവന് അധ്യക്ഷത വഹിച്ചു. ബിഎംഎസ് നേതാക്കളായ എ.സി.കൃഷ്ണന്, പി.വി.സുബ്രഹ്മണ്യന്, പി.ആനന്ദന്, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് സുരേന്ദ്രന് ഐനിക്കുന്നത്ത്, വ്യാപാരി സെല്‍ സെക്രട്ടറി പൗലോസ് എന്നിവര്‍ സംസാരിച്ചു. മേഖല വൈസ് പ്രസിഡണ്ട് പി.എസ്.സഹദേവന് സ്വാഗതവും സെക്രട്ടറി ജയന് കോലാരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: