അന്തിക്കാട്: അറവ്-ഇറച്ചി വില്‍പ്പനശാലകളിലും ഹോട്ടലുകളിലും ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്തും നടത്തിയ പരിശോധനയില്‍ പരാതികള്‍ ശരിയെന്ന് തെളിഞ്ഞു. വിവിധ സ്ഥാപങ്ങള്‍ക്ക് പിഴയിടുകയും ചെയ്തു. പുത്തന്‍ പീടിക പാദുവ റോഡിലെ ജോയ് വാലിക്കുടത്തിന്റെ അറവ് ശാലയില്‍ അറവ് മാടുകളെ വൃത്തിഹീനമായ സാഹചര്യത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തി.
അറവിനു മുന്‍പ് മാടുകളെ പരിശോധനക്ക് വിധേയമാക്കണമെന്നും ഇറച്ചി പരിശോധിച്ച് സീല്‍ ചെയ്ത് വേണം വില്‍പ്പന നടത്താനെന്നുമാണ് നിയനം. എന്നാല്‍ പഞ്ചായത്തില്‍ ഇത് ഒരു അറവ്ശാലകളിലും നടക്കുന്നില്ല. അന്തിക്കാട്, പുത്തന്‍ പീടിക, മുറ്റിച്ചൂര്‍ പ്രദേശങ്ങളിലെ ഹോട്ടലുകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, കക്കനീറ്റല് കേന്ദ്രങ്ങള്‍ എന്നിവിങ്ങളിലും പരിശോധന നടന്നു. നിയമം ലംഘിച്ചാണ് കക്ക നീറ്റല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
പഞ്ചായത്തിന്റെ പലപ്രദേശങ്ങളിലും മഞ്ഞപ്പിത്തവും പകര്‍ച്ചവ്യാധികളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അയല്‍സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് പുത്തന്‍പീടിക. ഈ സാഹചര്യത്തില്‍ കര്‍ശന പരിശോധന നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ട് വരികയായിരുന്നു. ഇന്നലെ നടന്ന പരിശോധനക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ശ്രീകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജിജി പി.തോമസ്, സുരേഷ് ശങ്കര്‍, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥ നിഷ പി.എ. എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: