കടവന്ത്ര: പനമ്പിള്ളിനഗര്‍ അയ്യപ്പഭക്തസംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രശസ്തമായ അയ്യപ്പവിളക്കും ശാസ്താംപാട്ടുത്സവവും 25-ാം വാര്‍ഷികത്തിന്റെ നിറവോടെ സമാപിച്ചു.
25 വര്‍ഷം മുമ്പ് പനമ്പിള്ളിനഗര്‍ അയ്യപ്പ ഗ്രൗണ്ടില്‍ തുടങ്ങിയ ശാസ്താംപാട്ടുത്സവം ഇന്ന് എറണാകുളത്ത് പ്രശസ്തമായ ഒരു ഉത്സവമാണ്. പുലിയന്നൂര്‍ സുബ്രഹ്മണ്യന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെയാണ് ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചത്.
തുടര്‍ന്ന് ഭജന, ഭഗവതിസേവ, നീലേശ്വരം സ്വദേശികളായ സന്തോഷ് മാരാര്‍, സതീഷ്മാരാര് എന്നിവരുടെ തായമ്പകയും നടന്നു. 11 മണിയോടെ നാമസങ്കീര്‍ത്തനവും അന്നദാനവും നടന്നു. പതിനായിത്തിനടുത്ത് ഭക്തജനങ്ങള്‍ അന്നദാനത്തില്‍ പങ്കെടുത്തു. വൈകിട്ട് 4 മണിക്ക് കടവന്ത്ര മട്ടലില്‍ ഭഗവതിക്ഷേത്രത്തില്‍നിന്ന് താളമേളങ്ങളോടെ ആനപ്പുറത്ത് ആരംഭിച്ച എഴുന്നള്ളത്ത് മനോരമ ജംഗ്ഷനില്‍ മേജര്‍സെറ്റ് പഞ്ചവാദ്യത്തോടെ സ്വീകരിച്ചു.
തുടര്‍ന്ന് ദീപാരാധനയും വൈക്കം വിജയലക്ഷ്മിയുടെ ഗായത്രി വീണക്കച്ചേരിയും നടന്നു. പുലര്‍ച്ചെ നടന്ന ആഴിപൂജയോടെ ചടങ്ങുകള്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: