അങ്കമാലി: കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷിക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന് കര്‍ഷകമോര്‍ച്ച മൂക്കന്നൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ഒലീവ് മൗണ്ട്, പോര്ക്കുന്ന്പാറ, ഇടലക്കാട് കട്ടിംഗ് ഭാഗത്ത് എല്ലാവര്‍ഷവും കാട്ടാനകള്‍ കൃഷി നശിപ്പിക്കല്‍ തുടരുകയാണ് എന്നാല്‍ അധികാരികള്‍ ഇത് അറിഞ്ഞഭാവം കാണിക്കുന്നില്ല. ഈ നാട്ടിലെ ജനങ്ങള്‍ ജീവന് പേടിച്ചാണ് രാത്രികള്‍ കഴിച്ച് കൂട്ടുന്നത്. എത്രയും വേഗത്തില്‍ വൈദ്യുതി വേലികള്‍ സ്ഥാപിക്കണമെന്ന് കര്‍ഷകമോര്‍ച്ച ആവശ്യപ്പെട്ടു.
കൃഷിക്കാരുടെ നഷ്ടപ്പെട്ട കൃഷിക്ക് നഷ്ടപരിഹാരം കൊടുക്കുക, ജനങ്ങള്‍ക്ക് സുരക്ഷിതമായി കഴിയുന്നതിന് വൈദ്യുതവേലികള്‍ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫോറസ്റ്റ് റെയ്ഞ്ച് ഒഫീസിലേക്ക് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്തുന്നതിന് കര്‍ഷകമോര്‍ച്ച മൂക്കന്നൂര്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
യോഗം കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.ഡി. മുരളീധരന് ഉദ്ഘാടനം ചെയ്തു. കര്‍ഷക മിത്രം കെ.യു.വേണു അദ്ധ്യക്ഷത വഹിച്ചു. എം.ആര്. ദിനേശന്, ബി.വി. ചന്ദ്രന്, കെ.കെ. പീതാംബരന്, കെ.കെ. മാധവന്, ഷാജി ഗുരുജിപുരം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: