ശബരിമല: സന്നിധാനത്തെ ഹോമിയോ ഡിസ്പന്‍സറിയില്‍ മൂവായിരത്തിലധികം അയ്യപ്പന്മാര് ചികിത്സ തേടി. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അസുഖങ്ങളാണ് കൂടുതല്‍ കണ്ട് വരുന്നത്. ചുമ, പനി, ജലദോഷം, തലവേദന തുടങ്ങിയവയാണ് പ്രധാന അസുഖങ്ങള്‍.
മണ്ഡലകാലത്തോടനുബന്ധിച്ച് പ്രതിരോധ മരുന്ന് വിതരണം വളരെ ഫലപ്രദമായിരുന്നു. 2500 ലധികം വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കിയിരുന്നു. ചെങ്കണ്ണ് , ചിക്കന്‍ പോക്സ്, വൈറല്‍ പനി എന്നിവയ്ക്കുള്ള
പ്രതിരോധ മരുന്നുകളാണ് നല്‍കിയത്. പോലീസ് സേനാംഗങ്ങള്‍ ഉള്‍പെടെയുള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഡിസ്പെന്‍സറിക്ക് ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ഡോ. രാമചന്ദ്ര വാര്യരും ഡോ. ശക്തികുമാര്‍ പൈയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: