ശബരിമല: ശബരിമലയും പരിസര പ്രദേശങ്ങളും പ്ലാസ്റ്റിക് നിരോധിത മേഖലയാണെന്നും ഇരുമുടിക്കെട്ട് പരമാവധി പ്ലാസ്റ്റിക് രഹിതമാക്കാന്‍ ശ്രദ്ധിക്കണമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. അവല്, മലര്, മഞ്ഞള്‍പ്പൊടി, തുടങ്ങി ഇരുമുടിക്കെട്ടിലെ വിവിധ സാധനങ്ങള്‍ ഭക്തര്‍ പ്ലാസ്റ്റിക്കില്‍ കൊണ്ടു വരുന്നത് മൂലം സന്നിധാനത്ത് പ്ലാസ്റ്റിക് അളവ് വര്‍ധിക്കുന്നു.
ഇരുമുടിക്കെട്ടിലെ എല്ലാ സാധനങ്ങളും തുണിയിലോ പേപ്പറിലോ പൊതിഞ്ഞ് കൊണ്ട് വരണമെന്നും ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചു. വെള്ളം കുടിക്കുന്നതിനോ മറ്റോ കൊണ്ട് വരുന്ന കുപ്പികള്‍ തിരിച്ച് കൊണ്ട് പോവുകയോ അതിനായുള്ള ബിന്നുകളില്‍ നിക്ഷേപിക്കുകയോ ചെയ്യണമെന്നും ശബരീശ സന്നിധിയില്‍ മാലിന്യങ്ങള്‍ വലിച്ചെറിയരുതെന്നും ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: