കൊച്ചി:സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് ഹരിപ്പാട് ശ്രീരാമകൃഷ്ണ മഠം പുറത്തിറക്കുന്ന ‘ വിശ്വമിത്രന് വിവേകാനന്ദന്’ എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം ഇന്ന് വൈകിട്ട് 5ന് എറണാകുളം ഭാരത് ഹോട്ടലില്‍ നടക്കും. പ്രകാശന കര്‍മ്മം ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള നിര്‍വഹിക്കും.
ഹരിപ്പാട് രാമകൃഷ്ണ മഠം അധ്യക്ഷന്‍ സ്വാമി വീരഭദ്രാനന്ദജി മഹാരാജ് പുസ്തകം പരിചയപ്പെടുത്തും. സന്ന്യാസവും സേവനവും എന്ന വിഷയത്തില്‍ വൈറ്റില രാമകൃഷ്ണമഠം അധ്യക്ഷന്‍ സ്വാമി ഭദ്രേശാനന്ദജി മഹാരാജും സ്ത്രീശക്തി എന്ന വിഷയത്തില്‍ കൊടുങ്ങല്ലൂര്‍ വിവേകാനന്ദ വേദിക്ക് വിഷന്‍ ഫൗണ്ടേഷന് ഡയറക്ടര്‍ ഡോ:എം. ലക്ഷ്മികുമാരിയും സംസാരിക്കും.
തുടര്‍ന്ന് ജസ്റ്റിസ് എ.വി രാമകൃഷ്ണപിള്ള വിവേകാന്ദസന്ദേശം നല്‍കും. സ്വാമി വിവേകാന്ദന്റെ ജീവിതത്തിലെ ഹ്യദയസ്പര്ശകമായ 275 സംഭവങ്ങളെ കോര്‍ത്തിണക്കി മലയാളത്തിലാണ് പുസ്തകം രചിച്ചിരിക്കുന്നത്. 90 രൂപയാണ് പുസ്തകത്തിന്റെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: