തിരുവനന്തപുരം: ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ് എട്ടിന്റെ ഭാഗമായി കയറും കയറുല്‍പ്പന്നങ്ങളും വിറ്റഴിക്കുന്നതിന് കയര്‍ഫെഡുമായി ധാരണയായി. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ സ്വദേശ വിദേശ മാര്ക്കറ്റുുകളില് പ്രചരിപ്പിക്കുന്നതിന് ജികെഎസ്എഫിന്റെ പ്രോത്സാഹന സംവിധാനം ഉപയോഗിക്കുവാന്‍ കയര്വകുപ്പുമന്ത്രി അടൂര്‍ പ്രകാശും ടൂറിസം വകുപ്പുമന്ത്രി എ.പി. അനില്‍കുമാറും തമ്മില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കിയത്.
കയര്‍ഫെഡിന്റെ 30 ഷോറൂമുകളും ഏജന്‍സി ഔട്ട്ലെറ്റുകളും ജികെഎസ്എഫില്‍ രജിസ്റ്റര്‍ ചെയ്യും. മെത്ത, ചവിട്ടി തുടങ്ങി എല്ലാ കയറുല്‍പ്പന്നങ്ങള്‍ക്കും സീസണ് കാലയളവില്‍ 25 ശതമാനം വരെ ഡിസ്കൗണ്ട് നല്‍കും. തിരുവനന്തപുരം, കരുനാഗപ്പള്ളി, ആലപ്പുഴ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ‘ഗ്രാന്റ് കേരള കയര്‍ ഫെസ്റ്റുകള്‍’ സംഘടിപ്പിക്കും. ദല്‍ഹി, നാഗ്പൂര്‍, ഗുവഹാത്തി എന്നിവിടങ്ങളില്‍ കയര്വ്യാപാരികളുമായി പ്രത്യേക ബയര്‍-സെല്ലര്‍ മീറ്റുകളും സംഘടിപ്പിക്കുവാന്‍ ധാരണയായിട്ടുണ്ട്. ജികെഎസ്എഫ് ഡയറക്ടര്‍ കെ.എം. മുഹമ്മദ് അനില്‍, കയര്‍ഫെഡ് ചെയര്മാന് കെ.എം. രാജു, ഡയറക്ടര്‍ ആര്. ദേവരാജന്‍ എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: