കഴിഞ്ഞ ആഴ്ചയിലെ വാരാദ്യത്തിലൂടെ പി.ഐ. ശങ്കരനാരായണനെക്കുറിച്ചു കൂടുതല്‍ അറിയാന്‍ സാധിച്ചു. മലയാളി മലയാളം മറക്കാതിരിക്കാന്‍ ഈ കവി ചെയ്യുന്ന പ്രയത്നം അധികൃതര്‍ കാണുന്നുണ്ടോ. ബാലമനസ്സിലൂടെ മലയാള ഭാഷയെ സമ്പുഷ്ടമാക്കാന്‍ അദ്ദേഹം രചിച്ച കൃതികള്‍ എത്രയോ മഹത്തരമാണ്. ഈസോപ്പ്കഥകള്‍ മലയാളത്തിലാക്കി പ്രസിദ്ധീകരിച്ചത് ഏറ്റവും അധികം ആളുകളെ ആകര്‍ഷിച്ചിട്ടുണ്ട്. മലയാളത്തെ, മലയാള ഭാഷയെ ഇത്രയധികം സ്നേഹിക്കുകയും അതിന്റെ പ്രചാരണത്തിനായി തന്റെ തൂലിക ചലിപ്പിക്കുകയും ചെയ്യുന്ന ശങ്കരനാരായണനെ അംഗീകരിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: