തേഞ്ഞിപ്പലം(മലപ്പുറം): കാലിക്കറ്റ് സര്‍വ്വകലാശാലയിലെ അനധികൃത ഭൂമി കൈമാറ്റം റദ്ദാക്കാന്‍ ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ നടപടി എടുത്തില്ലെങ്കില്‍ ജനകീയപ്രതിരോധം തീര്‍ക്കും. കൈമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച കാലിക്കറ്റ് സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മാനദണ്ഡങ്ങളും സര്‍വ്വകലാശാല നിയമങ്ങളും കാറ്റില്‍ പറത്തിയാണ് തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിന് ഒരു ഏക്കര്‍ ഭൂമി കൈമാറിയത്. ബസ്സ്റ്റാന്റ് നിര്‍മ്മാണത്തിനെന്ന പേരിലാണ് ഭൂമി നല്‍കിയിരിക്കുന്നത്.
എന്നാല്‍ മുസ്ലീംലീഗ് ബിനാമികളുടെ ഷോപ്പിംഗ് കോംപ്ലക്സാണ് ഇവിടെ ഉയരാന്‍ പോകുന്നത്. മുസ്ലീംലീഗിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി സര്‍വ്വകലാശാല ഭരണസമിതികളുടെയോ ചാന്‍സലറുടെയോ അനുമതിയില്ലാതെയാണ് ഭൂമി കൈമാറിയിരിക്കുന്നത്.
ബസ് സ്റ്റാന്റ് നിര്‍മ്മിക്കണമെങ്കില്‍ ചട്ടങ്ങള്‍ ലംഘിച്ചല്ല സര്‍വ്വകലാശാല ഭൂമി ഏറ്റെടുക്കേണ്ടത്. 2007ല്‍ ഭൂമി വിട്ടു നല്കാന് എടുത്ത തീരുമാനം ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു. എന്നാല്‍ ഈ തീരുമാനം 2014ല്‍ നടപ്പാക്കാനാണ് വൈസ് ചാന്‍സലര്‍ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല.
ഭൂമി കൈമാറ്റം റദ്ദാക്കിയില്ലെങ്കില്‍ സര്‍വ്വകലാശാല സമരകേന്ദ്രമാകുമെന്ന് മാര്‍ച്ചില്‍ സംസാരിച്ച യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍ പറഞ്ഞു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കേണ്ട അഞ്ച് കോടി രൂപയോളം വിലമതിക്കുന്ന സര്‍വ്വകലാശാലയുടെ ഒരേക്കര്‍ഭൂമി സര്‍വ്വകലാശാല ഭരണസമിതികളുടെയോ ചാന്‍സലറുടെയോ അനുമതിയില്ലാതെ ലീഗ് നേതാക്കന്മാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് വിട്ടുനല്കിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുവമോര്‍ച്ച മലപ്പുറം ജില്ലാ പ്രസിഡന്റ് അജി തോമസ് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുഗീഷ് കൂട്ടാലിട, സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി ജോര്‍ജ്ജ്, സംസ്ഥാന സെക്രട്ടറിമാരായ കെ.ടി വിബിന്, ശശികുമാര്‍, ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി പി.ആര് രശ്മില്‍നാഥ്, മേഖലാ സംഘടനാ സെക്രട്ടറി രവി തേലത്ത്, ബിജെപി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ. നാരായണന് മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. രാമചന്ദ്രന്, എം. പ്രേമന് മാസ്റ്റര്‍, സംസ്ഥാന സമിതി അംഗം അഡ്വ.എന്‍. അരവിന്ദന്, യുവമോര്‍ച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് രാജീവ് മാസ്റ്റര്‍, യുവമോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റ് അഖില്‍ പ്രേം എന്നിവര്‍ സംസാരിച്ചു.യുവമോര്‍ച്ച കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആര്. മഞ്ജുനാഥ് സ്വാഗതവും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ശിതു കൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: