കോതമംഗലം: നെല്ലിമറ്റം സ്വദേശിയും മദ്ധ്യമേഖലയിലെ പ്രധാന സ്പിരിറ്റ് കടത്തുകാരനുമായ വെള്ളാംകണ്ടത്തില്‍ മാര്‍ട്ടിനെ എറണാകുളം അഡീഷണ ല്‍ സെഷന്‍സ് കോടതി ബി. ക മാല് പാഷ പത്തുകൊല്ലം തടവിനും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളത്തും കൊല്ലത്തുമായി നിരവധി സ്പിരിറ്റ്-മയക്ക്മരുന്ന് കടത്ത് കേസുകളിലെ പ്രതിയാണ് മാര്ട്ടിന്.
കോതമംഗലത്ത് ഹൈറേഞ്ച് മേഖലയെ ലക്ഷ്യമാക്കിസ് പിരിറ്റ് സൂക്ഷിച്ച് വ്യാജ മദ്യനിര്‍മ്മാണ യൂണിറ്റ് നടത്തിവരികയായിരുന്ന മാര്‍ട്ടിനെ 2009 നവംബര്‍ 7-ന് കോതമംഗലം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക് ടറയായിരുന്ന വി.ആര്. അനില്‍ കുമാറും സംഘവുമാണ് നെല്ലിമറ്റത്ത് നിന്നും പിടികൂടിയത്.
വ്യാജമദ്യം ഉണ്ടാക്കാനായി സൂക്ഷിച്ചിരുന്ന 15ലിറ്റര്‍ സ്പിരിറ്റും കുപ്പികളും വ്യാജ ലേബലുകളും സ്പിരിറ്റ് കടത്തികൊണ്ടിരുന്ന മാരുതി ഓമ്നി വാനും കസ്റ്റഡിയിലെടുത്തിരുന്നു.
കോതമംഗലം എക്സൈസ് സിഐ ആയിരിക്കെ എറണാകുളം ജില്ലയില്‍ നിരവധി സ്പി രിറ്റ്-മയക്ക്മരുന്ന് കേസുകള്‍ പിടികൂടിയത് ജില്ലയിലെ വ്യാജമദ്യ ലോബിയെ അമര്‍ച്ച ചെയ്യുന്നതിന് സഹായിച്ചിരുന്നു. അ ദ്ദേഹം ഇപ്പോള്‍ കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറായി ജോലി നോക്കി വരികയാണ്. ഈ കേസ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് എക്സൈസ് ഇന്‍ സ്പെക്ടര് സി.കെ. സജികുമാറാണ്. കേസില്‍ പ്രോസിക്യൂഷനുവേണ്ടി ഗവ: പ്ലീഡര്‍ എല്‍സാ ടി. ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: