കൊച്ചി: മുളവുകാട് പഞ്ചായത്ത് ഭരണസമിതിയില്‍ പ്രതിസന്ധി . എല്‍ഡിഎഫ് പിന്തുണയിലുള്ള ഭരണസമതിയില്‍ നിന്നും സിപിഐ അംഗം രാജിവെച്ചതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. സിപിഎം മെമ്പര്‍മാരോട് ആലോചിക്കാതെ സിപിഐ അംഗം വി.എസ് അന്‍സാര്‍ രാജിവെച്ചത് വരുദിവസങ്ങളില്‍ എല്‍ഡിഎഫില്‍ വിഭാഗീയത രൂക്ഷമാകാനും കാരണമാകും.
ആകെ 15 അംഗങ്ങളില്‍ 6സിപിഎം,1സിപിഐ ഉള്‍പ്പെടെ കോണ്‍ഗ്രസ് സ്വതന്ത്രനായി ദിനകരനെ പഞ്ചായത്ത് പ്രസിഡന്റാക്കി ഭരണം നടത്തിവരുകയായിരുന്നു. അന്‍സാര്‍ ഭരണസമിതിയില്‍ നിന്നും രാജിവെച്ചതോടെ സിപിഎംനുള്ളില്‍ അങ്കലാപ്പ് ഉണ്ടായിരിക്കുകയാണ്. സിപിഐ അംഗത്തിന്റെ പിന്തുണയില്‍ 7 അംഗങ്ങളുള്ള കോണ്‍ഗ്രസ് പഞ്ചായത്ത് ഭരിക്കാന്‍ ശ്രമം ആരംഭിച്ചതാണ് സിപിഎംനെ വെട്ടിലാക്കിയിരിക്കുന്നത്. അന്‍സാറിന് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയെന്നാണ് അറിയുന്നത്.
ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്ലെല്ലാം വെറും നോക്കുകുത്തികളായി മാറി നില്‍ക്കുകയും ഭൂമാഫിയക്കും രാഷ്ട്രീയ മേലാളന്മാര്ക്കും വഴങ്ങി ജനതാല്പര്യങ്ങളെ അവഗണിക്കുകയുമാണ് പ്രസിഡന്റും ഭരണസമതിയും ചെയ്യുന്നതെന്ന് ആരോപിച്ചാണ് സിപിഐ അംഗം രാജിവെച്ചിരിക്കുന്നത്.
എല്‍ഡിഎഫ് പിന്തുണയിലുള്ള ഭരണസമിതിയില്‍ നിന്നും സിപിഐ അംഗം രാജിവെച്ചത് പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത രൂക്ഷമായിരിക്കുകയാണ്. അന്‍സാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സിപിഎം പ്രതിഷേധവവുമായി രംഗത്തെത്തിയിട്ടുണ്ട്.ഇത് വരുദിവസങ്ങളില്‍ സിപിഎം-സിപിഐ ബന്ധങ്ങള്‍ കൂടുതല്‍ വഷളാകാന്‍ കാരണമാകും.എല്‍ഡിഎഫില്‍ എടുക്കുന്ന തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രമിക്കാത്തത് സിപിഎംന്റെ അറിവോടെയെന്നാണ് അന്‍സാര്‍ പറയുന്നു.
എന്നാല്‍ സപിഐയുമായി ആലോചിക്കാതെയാണ് അന്‍സാര്‍ രാജിവെച്ചെന്നാണ് പാര്‍ട്ടി ഔദ്യോഗിക നേതൃത്വം പറയുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ അന്‍സാറിന് പ്രസിഡന്റ് പദവി ഉള്‍പ്പെടെ നിരവധി വാഗ്ദാനങ്ങള്‍ നില്‍കിയതായി സിപിഐ നേതാക്കള്‍ സംശയിക്കുന്നു. എന്നാല്‍ പഞ്ചായത്തിലെ സിപിഎം അംഗങ്ങള്‍ പ്രസിഡന്റുമായി രഹസ്യധാരണ ഉണ്ടാക്കി വന്‍സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്നും അന്‍സാര്‍ ആരോപിക്കുന്നു.
സിപിഐ മുളവുകാട് ലോക്കല്‍ കമ്മറ്റി അഗംമായ അന്‍സാറിനെതിരെ നടപടി എടുത്താന്‍ ഒരുവിഭാഗം ശക്തമായി പാര്‍ട്ടിക്കെതിരെ രംഗത്ത് വരുമെന്നാണ് അറിയുന്നത്. നേരത്തെയും അന്‍സാര്‍ ഭരണസമിതിയില്‍ നിന്നും രാജിവെച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ശക്തമായ നിലപാടില്‍ വീണ്ടും ഭരണസമതിയില്‍ തുടരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: