കുമളി : തമിഴ്നാട് കടുത്ത പിടിവാശി തുടരുന്നതിനിടെ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയിലെത്തി. സുപ്രീം കോടതി വിധിയുടെ മറപിടിച്ചാണ് ജലനിരപ്പ് 142 അടിയിലേക്ക് എത്തിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് 142 അടിയായി ജലനിരപ്പ് ഉയര്‍ന്നത്.
ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസം മഴപെയ്യുകയും തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് പൂര്‍ണ്ണമായും അവസാനിപ്പിക്കുകയും ചെയ്തതോടെയാണ് ജലനിരപ്പ് 142 ല്‍ എത്തിയത്. ഇന്നലെ രാവിലെ മുതല്‍ തമിഴ്നാട് വന്‍തോതില്‍ വെള്ളം വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നുണ്ട്. സെക്കന്റില്‍ 2000 ഘനയടി വെള്ളമാണ് വൈഗ ഡാമിലേക്ക് ഒഴുക്കുന്നത്. ഇതേത്തുടര്‍ന്ന് ജലനിരപ്പ് 141.9 എന്ന നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: