ശബരിമല: സന്നിധാനത്തെ എസ്ബിടിയുടെഎടിഎം കൗണ്ടറുകള്‍ നോക്കുകുത്തി. തീര്‍ത്ഥാടനക്കാലത്ത് ബാങ്കിന്റെ സേവനം ശബരിമലയില്‍ ഒഴിവാക്കിയതായും സൂചനയുണ്ട്. തീര്‍ത്ഥാടനക്കാലത്തും മാസപൂജാവേളയിലും മുമ്പ് പ്രവര്‍ത്തിച്ചിരുന്ന എടിഎം കൗണ്ടറുകളാണ് തീര്‍ത്ഥാടനം തുടങ്ങി നാലുദിനങ്ങള്‍ പിന്നിട്ടിട്ടും പ്രവര്‍ത്തനക്ഷമമാകാത്തത്.
അധികൃതരോട് വിവരംആരാഞ്ഞെങ്കിലും തങ്ങള്ക്കറിയില്ലാ എന്ന നിലപാടാണ്അവര്സ്വീകരിച്ചത്.ബാങ്കിന്റെ സേവനം ലഭ്യമാകാത്തത് ഭക്തരേയും തൊഴിലാളികളേയും വലച്ചിട്ടുണ്ട്.
തീര്ത്ഥാടകര്ക്ക്സഹായകരമായി എസ്ബിടിയുടെ എടിഎം കൗണ്ടറുകള്‍ തുറന്ന് പ്രവര്ത്തിക്കണമെന്ന്ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി
എം.വി.ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: