കൊട്ടാരക്കര: വെളിയം മാലയില്‍-മലപ്പത്തൂര്‍ പ്രദേശത്തെ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തി പാറക്വാറിയും ക്രഷര്‍ എംസാന്റ് യൂണിറ്റും സ്ഥാപിക്കുന്നതിനെതിരായ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ തീവ്രശ്രമം. 2010ന് മുമ്പുള്ള ഭൂമി ഇടപാട് സംബന്ധിച്ച രേഖകള്‍ വെളിയം വില്ലേജ് ഓഫീസില്‍ നിന്നും അപ്രത്യക്ഷമായി. അതേസമയം വ്യാജരേഖകളുടെ മറവില്‍ പഞ്ചായത്തില്‍ നിന്നും ക്രഷര്‍ യൂണിറ്റ് നിര്‍മ്മാണ അനുമതി സമ്പാദിച്ചതായും ആക്ഷേപമുണ്ട്. ഇതിനുവേണ്ടി നല്ലില എസ്ബിടിയില്‍ നിന്നും കൃത്രിമ പ്രോജക്ട് നല്കി വന്‍തുക ലോണായി കൈവശപ്പെടുത്തിയെന്നാണ് പരിസ്ഥിതി സംരക്ഷണ ഏകോപനസമിതിയുടെ ആരോപണം.
വനാവകാശനിയമവും വന്യജീവി സംരക്ഷണനിയമവും ലംഘിച്ച് മയിലുകളുടെ ആവാസവ്യവസ്ഥ തകര്‍ക്കുകയും അവയെ കൂട്ടത്തോടെ കൊന്നൊടുക്കുകയും ചെയ്തതായും ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ച് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം അന്വേഷണത്തിന് ഉത്തരവായിരിക്കുകയാണ്.
ആര്‍ഡിഒ നിര്‍മ്മാണം നിര്ത്തിെവയ്ക്കാന് ഉത്തരവിട്ടിരുന്നെങ്കിലും മണിക്കൂറുകള്‍ക്കകം കൊട്ടാരക്കര തഹസില്‍ദാര്‍ നേരിട്ട് ഇടപ്പെട്ട് ആര്‍ഡിഒയുടെ ഉത്തരവ് മരവിപ്പിച്ചതായാണ് ആക്ഷേപം. ഏകോപന സമിതിയിലെ സമരത്തിന് നേതൃത്വം നല്കുന്ന അഡ്വ.വി.കെ.സന്തോഷ്കുമാറിനെ ഒറ്റപ്പെടുത്തി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തിയും അക്രമിച്ചും സമരത്തെ മരവിപ്പിക്കുന്നതിനുള്ള ഹീനശ്രമവും നടക്കുന്നുവെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ഏകോപനസമിതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: