പൊന്‍കുന്നം : കേരളത്തില്‍ അടുത്തയിടെ അരങ്ങേറിയ ചുംബന ആഭാസസരം സാംസ്കാരിക കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് ബാലഗോകുലം പൊന്‍കുന്നം ഭഗിനി പ്രവര്‍ത്തകസമ്മേളനം കുറ്റപ്പെടുത്തി. നാടിന്റെ സദാചാരമൂല്യങ്ങളേക്കുള്ള ഇത്തരം കടന്നുകയറ്റങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കുവാന്‍ സമൂഹം രംഗത്തിറങ്ങണം. സമൂഹ മനസാക്ഷിയെ മലിമസമാക്കുന്ന മനോവൈകൃതം ബാധിച്ച ഇത്തരം നീക്കങ്ങള്‍ക്കെതിരെ കുടുംബങ്ങളില്‍ ജാഗ്രത പുലര്‍ത്തുകയും മൂല്യബോധം സൃഷ്ടിക്കുകയും വേണമെന്നും ഭഗ്നി പ്രവര്‍ത്തക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടും. തലമുറകളായി കൈമാറി വരുന്ന സംസ്കാരത്തെയും പാരമ്പര്യത്തെയും ഇല്ലാതാക്കാനുള്ള സാസ്കാരിക അധിനിവേശത്തിന്റെ ഭാഗമാണ് ഇത്തരം സമരങ്ങള്‍. സ്ത്രീയെ മാതാവായി കണ്ടനാട്ടില്‍ സ്ത്രീത്വം കമ്പോളവല്ക്കരിക്കുന്ന പുത്തന്‍ അധിനിവേശം ഈ നാടിന് ചേര്‍ന്നതല്ലെന്നും ഇതിനെതിരെ സമൂഹം മുന്നോട്ടുവരണമെന്നും ഭഗിനി പ്രവര്‍ത്തക സംഗമം ആഹ്വാനം ചെയ്തു.
ബാലഗോകുലം മേഖലാ ഉപാദ്ധ്യക്ഷ വനജാക്ഷിയമ്മ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് സമ്പര്‍ക്ക പ്രമുഖ് കെ.എസ്. ശശിധരന് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സഹഭഗിനി പ്രമുഖ് ഹര്‍ഷ ജി. നായര്‍, താലൂക്ക് ഭഗിനി പ്രമുഖ നിന്ധു രാജ്, പി.ജി. അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: