ആലപ്പുഴ: അതുല്യം പദ്ധതിയില്‍ ജില്ലയില്‍നിന്ന് 10,697 പഠിതാക്കള്‍. അടുത്ത നാലു മാസത്തിനുളളില്‍ പഠിതാക്കളെ നാലാംതരം വിജയിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി 1100 ഇന്‍സ്ട്രക്ടര്‍മാരെ തെരഞ്ഞെടുത്തു. പട്ടികവര്‍ഗ മേഖലയിലെ പഠിതാക്കള്‍ക്കായി 50 പേരും ഭിന്നശേഷിയുളളവരെ പഠിപ്പിക്കുന്നതിനായി 64 പേരെയും തെരഞ്ഞെടുത്തിട്ടുണ്ട്. ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ആറു ഘട്ടമായി പരിശീലനം നല്‍കും.
ആദ്യഘട്ട പരിശീലനം 21ന് ചെങ്ങന്നൂര്‍ ഡയറ്റില്‍ ആരംഭിക്കും. രാവിലെ 10ന് ചെങ്ങന്നൂര്‍ നഗരസഭാധ്യക്ഷ വത്സമ്മ എബ്രഹാം പരിശീലനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. എയ്ഞ്ചല്‍ അദ്ധ്യക്ഷത വഹിക്കും. 24 വരെയാണ് പരിശീലനം. 360 പേര് പങ്കെടുക്കും. മുതിര്‍ന്നവരുടെ മനശാസ്ത്രം, പാഠ്യരീതി, അതുല്യം പദ്ധതിയുടെ പ്രസക്തി, പ്രാദേശിക പാഠപുസ്തകം തയാറാക്കല്‍ എന്നിവയിലാണ് പരിശീലനം.
ആലപ്പുഴ, കായംകുളം, മാവേലിക്കര ബിആര്‍സികളിലും ചേര്‍ത്തല ബോയ്സ് എച്ച്എസ്എസിലും ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളിലുമായി പരിശീലനം സംഘടിപ്പിക്കുമെന്ന് സാക്ഷരതാ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ. പ്രദീപ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: