തൊടുപുഴ : തൊടുപുഴ – ഉടുമ്പന്നൂര്‍ റൂട്ടില്‍ അപകട പരമ്പര. ബസ് ബൈക്കിന് പിന്നിലിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. ബംഗാള്‍ സ്വദേശി ഗജനി, പട്ടയംകവല സ്വദേശി മുരുകന് എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ കുന്നം കവലയില്‍ വച്ചാണ് അപകടം. തൊടുപുഴ – ഉടുമ്പന്നൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സി.എം.എസ്. ബസാണ് അപകടം വരുത്തിവച്ചത്. അമിത വേഗത്തില്‍ എത്തിയ ബസ് ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഇരുവരേയും മുതലക്കോടം ഹോളിഫാമിലി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ അപകടത്തിന് തൊട്ടു മുന്‍പാണ് ഉടുമ്പന്നൂര്‍ റൂട്ടില്‍ മറ്റൊരു അപകടം ഉണ്ടായത്. എതിര്‍ദിശയില്‍ വന്ന ലോറിയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെ പട്ടയംകവല കോണിയ്ക്കമാലില് ബസ് കാനയിലേക്ക് ചരിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മടക്കത്താനം സ്വദേശി ഹാജിറ, മുതലക്കോടം സ്വദേശി അമല്‍, ഇമാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. തെന്നത്തൂരില്‍ നിന്നും തൊടുപുഴയ്ക്ക് വരികയായിരുന്ന ജോയല്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ക്രെയിന്‍ ഉപയോഗിച്ച് ബസ് കരയ്ക്കെത്തിച്ചു. മണിക്കൂറുകളോളം ഈ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: