പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികളുടെ വംശഹത്യ തടയണമെന്ന് നാഷണല്‍ ട്രൈബ്സ് ഫ്രണ്ട് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അട്ടപ്പായിലെ പാട്ടകരാറുകള്‍ റദ്ദാക്കി ആദിവാസികള്‍ക്ക് ഭൂമി തിരികെ നല്‍കുക, അഭ്യസ്തവിദ്യരായ മുഴുവന്‍ തൊഴില്‍ രഹിതര്‍ക്കും സ്ഥിരം ജോലി നല്‍കുക, ഭൂമി- ക്വാറി മാഫിയകളുടെ പ്രവര്‍ത്തനം അടിയന്തിരമായി നിരോധിക്കുക ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. 23ന് സമര പ്രഖ്യാപനം നടത്തും. തുടര്‍ന്ന് അട്ടപ്പാടി ഐടിപിപി ഓഫീസ്, സെക്രട്ടറിയേറ്റ് ധര്‍ണ നടത്തും. പത്രസമ്മേളനത്തില്‍ അഖില തിരുവിതാംകൂര്‍ മലഅരയമഹാസഭ പ്രസിഡന്റ് കെ.ഐ.പരമേശ്വരന്, പട്ടികവര്‍ഗ്ഗ ഊരാളി സമുദായ സംഘടന പ്രസിഡന്റ് കെ.എം. സുകുമാരന്‍, മലഅരയ യുവജനസംഘടന സംസ്ഥാന സമിതി അംഗം കെ.ബി.സുബി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: