പാലക്കാട്: കെ.എം.മാണി രാജിവയ്ക്കുക, ബാര്‍ അഴിമതികേസ് സിബിഐ അന്വേഷിക്കുക എന്നീആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന സത്യഗ്രഹസമരം ആവേശോജ്വലമായി. മണ്ഡലകേന്ദ്രങ്ങളില്‍ നടന്ന സമരത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്.
പാലക്കാട് നിയോജകമണ്ഡലത്തിന്റെ സത്യാഗ്രഹസമരം ബിജെപി ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ സംവിധാനത്തില്‍ ഭരണപക്ഷത്തെ പോലെ തന്നെ പ്രതിപക്ഷത്തിനും സുപ്രധാന കടമകള്‍ ഉണ്ടെന്നിരിക്കേ അതു നിറവേറ്റാതെ വ്യക്തിതാത്പര്യങ്ങള്‍ക്കുവേണ്ടി ഒളിച്ചോടുന്നത് ഭൂഷണമല്ലെന്ന് സി.കൃഷ്ണകുമാര്‍ അഭിപ്രായപ്പെട്ടു.
കേരള സര്‍ക്കാര്‍ ഓരോ ദിവസം കഴിയുംതോറും അഴിമതിയില്‍ മുങ്ങികുളിച്ചുകൊണ്ടിരിക്കുകയാണെന്നും കെ.എം.മാണിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് മുഖ്യമന്ത്രി കസേരയോടുള്ള ഉമ്മന്‍ചാണ്ടിയുടെ ആര്ത്തികൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
കള്ളന്മാരുടെയും പെരുങ്കള്ളന്മാരുടെയും ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും മറ്റു സംസ്ഥാനങ്ങള്‍ മുന്നോട്ട് കുതിക്കുമ്പോള്‍ കേരളം മാത്രം പുറകോട്ട് നടക്കുന്നത് ഇതിനുതെളിവാണെന്നും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍ പറഞ്ഞു.ബിജെപി ഒറ്റപ്പാലത്തു നടത്തിയ സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ പ്രതിപക്ഷത്തിന്റെ റോളാണ് ബിജെപി കൈകാര്യംചെയ്യുന്നതെന്നും കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നും ജനങ്ങള്‍ അകന്നുകൊണ്ടിരിക്കുകയാണെന്നും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ഭാസി പറഞ്ഞു. മലമ്പുഴ നിയോജകമണ്ഡലത്തിന്റെ സത്യാഗ്രഹസമരം പുതുശ്ശേരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ നേതാക്കളായ കെ.എം.ഹരിദാസ്, രുഗ്മണിണി, വി.ബി.മുരളി, പി.സത്യഭാമ, രാജീവ്, കെ.വി.ദിവാകരന്, എം.ലക്ഷ്മണന് എന്നിവര്‍ സമാപനസമ്മേളനങ്ങളില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: