പമ്പ: വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്ത തീര്ത്ഥാടതരുടെ രേഖകള്‍ പരിശോധിക്കുന്നത് ഈവര്‍ഷം മുതല്‍ പമ്പ രാമമൂര്‍ത്തി മണ്ഡപത്തിന് സമീപം.
മുന്‍വര്‍ഷങ്ങളില്‍ മരക്കൂട്ടത്ത് ഉണ്ടായ തിക്കും തിരക്കും ഒഴിവാക്കുന്നതിനാണ് പരിശോധന പമ്പയിലേക്ക് മാറ്റിയത്. ഇതിന് പുറമേ പമ്പാഗണപതി ക്ഷേത്രത്തിന് സമീപവും പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാമമൂര്‍ത്തി മണ്ഡപത്തില്‍ പത്തും, ഗണപതി ക്ഷേത്രത്തിന് സമീപം രണ്ടും കൗണ്ടറുകളാണ് വെര്‍ച്വല്‍ ക്യൂവിലേക്കെത്തുന്ന ഭക്തരുടെ രേഖകള്‍ പരിശോധിക്കാനായി ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ ലഭിച്ച സ്ലിപ്പുമായി വേണം പമ്പയിലെ കൗണ്ടറുകളിലെത്തുവാന്. അവിടെ നിന്നും ലഭിക്കുന്ന പ്രവേശന കാര്‍ഡുമായി സന്നിധാനത്തെ വെര്‍ച്വല്‍ക്യൂവഴി ദര്‍ശനം നടത്താം. രജിസ്റ്റര്‍ ചെയ്ത ദിവസംതന്നെ എത്താത്ത തീര്‍ത്ഥാടകര്‍ സാധാരണ ക്യൂവില്‍ കയറേണ്ടിവരുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം വരെ 8.85 ലക്ഷം അയ്യപ്പന്മാരാണ് വെര്‍ച്വല്‍ ക്യുവിലൂടെ ദര്‍ശനത്തിന് ബുക്ക്ചെയ്തിട്ടുള്ളത്. ഇവരില്‍ 26300 അയ്യപ്പന്മാര് ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: