മാവേലിക്കര: എക്സൈസ് നടത്തിയ പരിശോധനയില്‍ വ്യാജക്കള്ളാണെന്ന് കണ്ടെത്തി പൂട്ടിയ 13 ഷാപ്പുകളും തുറന്നു. കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ചാണ് ഷാപ്പുകള്‍ തുറന്നത്. എക്സൈസ് മൊബൈല്‍ ടെസ്റ്റിങ് ലാബിലും തിരുവനന്തപുരം ചീഫ് കെമിക്കല്‍ ലാബിലും നടത്തിയ പരിശോധനയിലാണ് വ്യാജക്കള്ളാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് മാവേലിക്കര, നൂറനാട് ഗ്രൂപ്പുകളില്‍പ്പെട്ട ഷാപ്പുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. മൊബൈല്‍ ടെസ്റ്റിങ് ലാബുകളിലെ പരിശോധനയ്ക്ക് ആധികാരികതയില്ല. ഇതിനാലാണ് തിരുവനന്തപുരം ചീഫ് കെമിക്കല്‍ ലാബില്‍ വീണ്ടും സാമ്പിള്‍ പരിശോധന നടത്തിയത്. രണ്ടു പരിശോധനകളിലും ഷാപ്പുകളില്‍ വില്‍ക്കുന്നത് മാരകമായ വിഷാംശങ്ങള്‍ അടങ്ങിയ കള്ളാണെന്ന് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ചീഫ് കെമിക്കല്‍ ലാബിലെ പരിശോധന അന്തിമ റിപ്പോര്‍ട്ടായി പരിഗണിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: